TRENDING:

ഇറാനിലുള്ള ഇന്ത്യക്കാർ അർമേനിയയിലേക്കും അസർബൈജാനിലേക്കും; എല്ലാവരും സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രാലയം

Last Updated:

ഇറാനിൽ നിന്ന് 600 ഓളം ഇന്ത്യക്കാരെ അർമേനിയയിലേക്കും അസർബൈജാനിലേക്കും മാറ്റിയതായി വിദേശകാര്യ മന്ത്രാലയം. ടെഹ്റാനിലെ ഇന്ത്യൻ എംബസി പ്രവർത്തനക്ഷമമാണെന്നും അറിയിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷങ്ങൾ തുടരുന്നതിനിടെ ഇറാനിലുള്ള ഇന്ത്യക്കാരെ അർമേനിയയിലേക്കും  അസർബൈജാനിലേക്കും അയച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. 600 ഓളം ഇന്ത്യക്കാരെ ഒഴിപ്പിച്ചെന്നും എല്ലാവരും സുരക്ഷിതരാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
News18
News18
advertisement

550 ഇന്ത്യൻ പൗരന്മാർ കര അതിർത്തിയിലുടെ അർമേനിയയിലേക്കും 90 ഇന്ത്യക്കാർ അസർബൈജാനിലേക്ക് കടന്നിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. തീർത്ഥാടനത്തിനായി ഇറാനിലേക്ക് പോയ 284 ഇന്ത്യക്കാരിൽ കുറച്ചുപേർ തിരികെ എത്തിയിട്ടുണ്ട്. മറ്റുള്ളവരെ വരും ദിവസങ്ങൾക്കുള്ളിൽ തിരികെയെത്തിക്കും.

​ടെഹ്റാനിലുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ടെഹ്‌റാനിലെ ഇന്ത്യൻ എംബസി പൂർണമായും പ്രവർത്തനക്ഷമമാണെന്നും സഹായം ഏകോപിപ്പിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

യുദ്ധമേഖലകളിൽ അകപ്പെട്ട ഇന്ത്യൻ പൗരന്മാരെ സഹായിക്കുന്നതിനായി ഹെൽപ് ലൈനുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രദേശത്ത് കുടുങ്ങികിടക്കുന്നവരുമായി നിരന്തരം ബന്ധപ്പെടു ന്നുണ്ടെന്നും രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഇറാനിലുള്ള ഇന്ത്യക്കാർ അർമേനിയയിലേക്കും അസർബൈജാനിലേക്കും; എല്ലാവരും സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രാലയം
Open in App
Home
Video
Impact Shorts
Web Stories