TRENDING:

AI ഉള്ളടക്കങ്ങൾക്ക് ലേബലിംഗ്, നിയമവിരുദ്ധമായവ നീക്കം ചെയ്യാൻ 3 മണിക്കൂർ; ഐടി നിയമങ്ങളിലെ പുതിയ മാറ്റങ്ങൾ‌ അറിയാം 

Last Updated:

എഐ ഉപയോഗിച്ച് നിർമിച്ച എല്ലാ വിവരങ്ങളും ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വ്യക്തമായി ലേബൽ ചെയ്യണം. ലേബലുകൾ ഉള്ളടക്കത്തിന് മുകളിൽ തന്നെ കാണണം

advertisement
നിർമിത ബുദ്ധി ഉപയോഗിച്ച് നിർമിക്കുന്ന വ്യാജമോ യാഥാർത്ഥ്യമെന്ന് തോന്നിപ്പിക്കുന്നതോ ആയ ഉള്ളടക്കങ്ങളെ നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ ഐടി നിയമങ്ങൾ ഭേദഗതി ചെയ്തു. ഫെബ്രുവരി 20 മുതൽ ഈ നിയമങ്ങൾ നടപ്പിലാകും.
എ ഐ നിര്‍മിത പ്രതീകാത്മക ചിത്രം
എ ഐ നിര്‍മിത പ്രതീകാത്മക ചിത്രം
advertisement

എന്താണ് 'സിന്തറ്റിക് ഉള്ളടക്കം'?

കമ്പ്യൂട്ടറോ അൽഗോരിതമോ ഉപയോഗിച്ച് നിർച്ചതോ മാറ്റം വരുത്തിയതോ ആയ ഓഡിയോ, വീഡിയോ, ഇമേജ് എന്നിവയെയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവ കാണുമ്പോഴോ കേൾക്കുമ്പോഴോ യഥാർത്ഥമാണെന്ന് ആളുകൾക്ക് തോന്നണം. ഡീപ് ഫേക്ക് വീഡിയോകൾ, എഐ ശബ്ദങ്ങൾ, ഫേസ്-സ്വാപ്പ് ചെയ്ത ചിത്രങ്ങൾ എന്നിവ ഇതിൽപ്പെടും. നിറം മാറ്റുക, നോയ്‌സ് കുറയ്ക്കുക തുടങ്ങിയ സാധാരണ എഡിറ്റിംഗുകൾ ഇതിൽപ്പെടില്ല. ഓഫീസിലെ പവർപോയിന്റ് പ്രസന്റേഷനുകളിലെ എഐ ചിത്രങ്ങളെയും നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കുള്ള പുതിയ നിബന്ധനകൾ

advertisement

എഐ ഉപയോഗിച്ച് നിർമിച്ച എല്ലാ വിവരങ്ങളും ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വ്യക്തമായി ലേബൽ ചെയ്യണം. ലേബലുകൾ ഉള്ളടക്കത്തിന് മുകളിൽ തന്നെ കാണണം. മെറ്റാഡാറ്റയിൽ മാത്രം ഒളിപ്പിച്ചാൽ പോരാ. ഈ ഉള്ളടക്കം എവിടെ നിന്ന് ഉത്ഭവിച്ചു എന്ന് കണ്ടെത്താനുള്ള സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തണം. ഇവ ആർക്കും നീക്കം ചെയ്യാൻ സാധിക്കാത്ത വിധത്തിലായിരിക്കണം.

നിങ്ങൾ ഒരു വീഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ അത് എഐ നിർമിതമാണോ എന്ന് പ്ലാറ്റ്‌ഫോമുകൾ ചോദിക്കും. ഇത് വെരിഫൈ ചെയ്യാൻ ഓട്ടോമേറ്റഡ് ടൂളുകൾ അവർ ഉപയോഗിക്കണം.

advertisement

സമയപരിധിയിലെ മാറ്റങ്ങൾ

നിയമവിരുദ്ധമായ കാര്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള സമയപരിധി സർക്കാർ വലിയ രീതിയിൽ വെട്ടിക്കുറച്ചു. സർക്കാർ ഉത്തരവ് ലഭിച്ചാൽ ഉള്ളടക്കം നീക്കം ചെയ്യാൻ മുൻപ് 36 മണിക്കൂർ നൽകിയിരുന്നത് ഇപ്പോൾ 3 മണിക്കൂർ ആയി ചുരുക്കി. മറ്റ് പരാതികളിലുള്ള നടപടിക്രമങ്ങൾ 15 ദിവസത്തിൽ നിന്ന് 7 ദിവസമായും, 24 മണിക്കൂറിൽ നിന്ന് 12 മണിക്കൂറായും കുറച്ചു.

ഉപയോക്താക്കൾ അറിയാൻ

സാധാരണ സോഷ്യൽ മീഡിയ ഉപയോക്താക്കളെ സംബന്ധിച്ച് ഇനി മുതൽ എഐ ഉപയോഗിച്ചുള്ള പോസ്റ്റുകൾക്ക് മുകളിൽ ഒരു 'ഡിസ്‌ക്ലോഷർ ടാഗ്' ഉണ്ടാകും. ഇത് കണ്ടുമാത്രമേ നിങ്ങൾ ലൈക്ക് ചെയ്യാനോ ഷെയർ ചെയ്യാനോ പാടുള്ളൂ. വ്യാജ വിവരങ്ങൾ എഐ വഴി പ്രചരിപ്പിച്ചാൽ ഭാരതീയ ന്യായ സംഹിത, പോക്സോ തുടങ്ങിയ നിയമങ്ങൾ അനുസരിച്ച് ശിക്ഷ ലഭിക്കും. ഓരോ മൂന്ന് മാസത്തിലും പ്ലാറ്റ്‌ഫോമുകൾ ഉപയോക്താക്കൾക്ക് ഇതുസംബന്ധിച്ച മുന്നറിയിപ്പുകൾ നൽകണം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The Union Government has officially notified amendments to the Information Technology (Intermediary Guidelines and Digital Media Ethics Code) Rules, 2021, bringing AI-generated or "synthetically generated" content under a formal regulatory framework for the first time. The rules will take effect on February 20, 2026. Synthetically Generated Information (SGI) is defined as any audio, visual, or audio-visual content created or altered using AI that appears authentic and could be mistaken for real. Routine edits like color correction or noise reduction are exempt.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
AI ഉള്ളടക്കങ്ങൾക്ക് ലേബലിംഗ്, നിയമവിരുദ്ധമായവ നീക്കം ചെയ്യാൻ 3 മണിക്കൂർ; ഐടി നിയമങ്ങളിലെ പുതിയ മാറ്റങ്ങൾ‌ അറിയാം 
Advertisement
Open in App
Home
Video
Impact Shorts
Web Stories