TRENDING:

Exclusive | പോപ്പുലർ ഫ്രണ്ടിന്റെ അവസാനത്തിന്റെ ആരംഭമോ? നേതാക്കൾക്കെതിരെ യുഎപിഎ, തീവ്രവാദ ഫണ്ടിങ്ങ് വകുപ്പുകൾ

Last Updated:

എൻഐഎ കേസുകളിൽ അറസ്റ്റിലായ എല്ലാവരെയും ട്രാൻസിറ്റ് റിമാൻഡ് നടപടിക്രമങ്ങൾക്ക് ശേഷം വ്യാഴാഴ്ച വൈകിട്ടോടെ ഡൽഹിയിലേക്ക് കൊണ്ടുപോകും. യുഎപിഎ പ്രതികളായതിനാൽ ദേശവിരുദ്ധ കുറ്റകൃത്യങ്ങൾക്ക് ഇവര്‍ ശിക്ഷിക്കപ്പെടും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രാജ്യത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) കടുത്ത വെല്ലുവിളി നേരിടുന്ന സമയമാണിത്. വിവിധ സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) ഓഫീസുകളിലും നേതാക്കളുടെ വീടുകളുമടക്കം നിരവധി കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. രാജ്യവ്യാപകമായി ദേശീയ അന്വേഷണ ഏജൻസിയുടെയും (NIA) എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻെറയും (ED) നേതൃത്വത്തിലാണ് സംയുക്ത റെയ്ഡ് നടത്തിയത്.
advertisement

രണ്ട് യുഎപിഎ കേസുകളിലായി സംഘടനയുടെ ഉന്നത നേതാക്കൾ അറസ്റ്റിലാവുകയും, മതപരമായ പ്രവർത്തനങ്ങളുടെ പേരിൽ ഫണ്ട് സ്വരൂപിച്ചതായി ആരോപണങ്ങൾ നേരിടുകയും ചെയ്തതിന് പിന്നാലെയാണ് സംഘടനയെ നിരോധിക്കാൻ സർക്കാർ ആലോചിക്കുന്നതെന്ന് ഉന്നത വൃത്തങ്ങൾ സിഎൻഎൻ-ന്യൂസ് 18നോട് വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സമുദായങ്ങൾക്കിടയിൽ സംഘർഷം സൃഷ്ടിക്കുന്നതായും ആരോപണമുണ്ട്.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് (പിഎഫ്ഐ) നിരോധനം ഏർപ്പെടുത്തുമെന്നത് തള്ളിക്കളയാനാവില്ല. ഞങ്ങൾ സ്ഥിതിഗതികൾ വിശകലനം ചെയ്യുകയാണെന്നും ചില രഹസ്യ കേന്ദ്രങ്ങൾ സിഎൻഎൻ-ന്യൂസ് 18-നോട് പറഞ്ഞു.

advertisement

Also Read- പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ റെയ്ഡ് എന്തിന്? NIA കുറ്റപത്രം പറയുന്നത്

മൂന്നാഴ്ചയിലേറെ നീണ്ട ആലോചനകൾക്ക് ശേഷമാണ് ഒന്നിലധികം ഏജൻസികൾ ചേർന്ന് വ്യാഴാഴ്ച റെയ്ഡുകൾ നടത്തിയത്. ഉത്തർപ്രദേശ്, കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക, തമിഴ്‌നാട് എന്നിവയുൾപ്പെടെ 10 സംസ്ഥാനങ്ങളിലായി പിഎഫ്‌ഐയുടെ ഉന്നത നേതാക്കളടക്കം നൂറിലധികം പേർ അറസ്റ്റിലായിട്ടുണ്ട്.

കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, മലപ്പുറം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലായി നേതാക്കൾ അടക്കമുള്ള 22 പേരെ എൻഐഎ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

advertisement

എൻഐഎ കേസുകളിൽ അറസ്റ്റിലായ എല്ലാവരെയും ട്രാൻസിറ്റ് റിമാൻഡ് നടപടിക്രമങ്ങൾക്ക് ശേഷം വ്യാഴാഴ്ച വൈകിട്ടോടെ ഡൽഹിയിലേക്ക് കൊണ്ടുപോകും. യുഎപിഎ പ്രതികളായതിനാൽ ദേശവിരുദ്ധ കുറ്റകൃത്യങ്ങൾക്ക് ഇവര്‍ ശിക്ഷിക്കപ്പെടും. എന്നാൽ സഹതാപ തരം​ഗം ഉണ്ടാകാതിരിക്കാൻ അറസ്റ്റിലായവരെ പ്രത്യേക ജയിലുകളിൽ പാർപ്പിക്കാൻ അന്വേഷണ ഏജൻസികൾക്ക് പദ്ധതിയുണ്ടെന്നും രഹസ്യ വൃത്തങ്ങൾ വ്യക്തമാക്കി.

കേരളത്തിലാണ് ഏറ്റവും കൂടുതൽ ആളുകളെ അറസ്റ്റ് ചെയ്തത്. 22പേരാണ് കേരളത്തിൽ അറസ്റ്റിലായത്, മഹാരാഷ്ട്ര, കർണാടക (20 വീതം), തമിഴ്‌നാട് (10), അസം (9), ഉത്തർപ്രദേശ് (8), ആന്ധ്രാപ്രദേശ് (5), മധ്യപ്രദേശ് (4) പുതുച്ചേരിയും ഡൽഹിയും (3 വീതം), രാജസ്ഥാൻ (2) എന്നിവിടങ്ങളിൽ നിന്നാണ് അറസ്റ്റുകൾ.

advertisement

രാജ്യവ്യാപകമായി ഇത്തരത്തിലുള്ള നീക്കം നടക്കുന്നത് ആദ്യമായാണെന്നാണ് റിപ്പോര്‍ട്ടുകൾ. ഇതുവരെയുള്ള എക്കാലത്തെയും വലിയ അന്വേഷണ പ്രക്രിയയുടെ ഭാ​ഗമായാണ് റെയ്ഡെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Also Read- ദേശീയ, സംസ്ഥാന നേതാക്കളുടെ അറസ്റ്റ്; സംസ്ഥാനത്ത് നാളെ ഹർത്താലിന് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്തു

രാജ്യത്ത് നടന്ന പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രതിഷേധം, 2020ലെ ഡൽഹി കലാപം, ഉത്തർപ്രദേശിലെ ഹത്രസിൽ നടന്ന കൂട്ടബലാത്സംഗം എന്നിവയിൽ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് പിഎഫ്‌ഐയുടെ സാമ്പത്തിക ബന്ധങ്ങൾ ഇഡി അന്വേഷിച്ചുവരികയാണ്.

advertisement

2006ൽ കേരളത്തിൽ രൂപീകരിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ആസ്ഥാനം ഡൽഹിയിലാണ്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പിഎഫ്‌ഐക്കും അതിന്റെ വിദ്യാർത്ഥി സംഘടനയായ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കും (സിഎഫ്‌ഐ) എതിരെ കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളിൽ ഇഡി ആദ്യ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഹത്രാസ് സംഭവത്തിന് ശേഷം വർഗീയ കലാപങ്ങൾ ഇളക്കിവിടാനും ഭീകരത പടർത്താനും പിഎഫ്‌ഐ അംഗങ്ങൾ ശ്രമിക്കുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഈ വർഷം സമർപ്പിച്ച രണ്ടാമത്തെ കുറ്റപത്രത്തിൽ, യുഎഇ ആസ്ഥാനമായുള്ള ഒരു ഹോട്ടൽ പിഎഫ്‌ഐയുടെ കള്ളപ്പണം വെളുപ്പിക്കാൻ സഹായം നൽകിയെന്നും ഇഡി ആരോപിക്കുന്നുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/India/
Exclusive | പോപ്പുലർ ഫ്രണ്ടിന്റെ അവസാനത്തിന്റെ ആരംഭമോ? നേതാക്കൾക്കെതിരെ യുഎപിഎ, തീവ്രവാദ ഫണ്ടിങ്ങ് വകുപ്പുകൾ
Open in App
Home
Video
Impact Shorts
Web Stories