പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ റെയ്ഡ് എന്തിന്? NIA കുറ്റപത്രം പറയുന്നത്

Last Updated:

കേരളത്തിനു പുറമേ തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഡല്‍ഹി തുടങ്ങി 13 സംസ്ഥാനങ്ങളിലായി നൂറോളം ഇടങ്ങളിലാണ് ഇഡി സഹകരണത്തോടെ റെയ്ഡ് നടത്തിയത്

എൻഐഎ
എൻഐഎ
കേരളത്തില്‍ ഉള്‍പ്പെടെ രാജ്യത്ത് ഉടനീളമുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. കേരളത്തിനു പുറമേ തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഡല്‍ഹി തുടങ്ങി 13 സംസ്ഥാനങ്ങളിലായി നൂറോളം ഇടങ്ങളിലാണ് ഇഡി സഹകരണത്തോടെ റെയ്ഡ് നടത്തിയത്. ദേശീയ, സംസ്ഥാന നേതാക്കള്‍ അടക്കം 106 പേരെ കസ്റ്റഡിയില്‍ എടുത്തു. കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, മലപ്പുറം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലായി നേതാക്കൾ അടക്കമുള്ള 22 പേരെ എൻഐഎ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിൽ എട്ട് നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി, ഇവരെ കോടതിയിൽ ഹാജരാക്കിയതിനു ശേഷം ഡൽഹിയിലേക്ക് കൊണ്ടു പോയി. റെയ്ഡുമായി ബന്ധപ്പെട്ട് എൻഐഎ കുറ്റപത്രത്തില്‍ പറയുന്ന കാര്യങ്ങൾ നോക്കാം.
PFI നടത്തിയനിയമവിരുദ്ധ പ്രവർത്തനങ്ങൾ
  • CAA വിരുദ്ധ പ്രതിഷേധം
  • ഡൽഹി കലാപത്തിൽ അക്രമത്തിന് പ്രേരണ
  • ബാബറി മസ്ജിദുമായി ബന്ധപ്പെട്ട പോസ്റ്ററുകളുംമറ്റും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കൽ
  • NRC, കോമൺ സിവിൽ കോഡ് വിഷയങ്ങളിലെ പ്രചാരണം
  • മ്യാൻമറിലെ റോഹിങ്ക്യൻ മുസ്ലീങ്ങളുടെ വിഷയത്തിലെ പ്രവർത്തനങ്ങൾ
  • ചൈനീസ് ബന്ധം
  • ഉത്തർ പ്രദേശിലെ ഹത്രാസ് കേസ്
  • PFI യുഎഇ, ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ ഫണ്ട് സമാഹരണത്തിനായി ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു.
  • വ്യക്തികൾക്ക് പണം ശേഖരിക്കാനുള്ള ടാർഗെറ്റുകൾ നൽകുന്നു. ഇത് ഹവാല വഴിയോ യഥാർത്ഥത്തിലെ ബിസിനസ്സ് ഇടപാടുകളെന്ന വ്യാജേനയോ കൈമാറ്റം ചെയ്യുന്നതാണ് ലക്ഷ്യം.
  • PFI അംഗവും ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറൽ സെക്രട്ടറിയുമായ കെ എ റൗഫ് ഷെരീഫ് മാസ്ക് കച്ചവടത്തിന്റെ മറവിൽ ഒരു കോടി രൂപ കൈപ്പറ്റി. ഒമാനിലെ റേസ് ഇന്റർനാഷണൽ എൽഎൽസിയിലെ ജീവനക്കാരനായിരുന്നു റൗഫ്. റേസ് ഇന്റർനാഷണലിന് 4 ഡയറക്ടർമാരുണ്ട് (2 ചൈനീസുകാർ, കേരളത്തിൽ നിന്ന് 2 പ്രവാസികൾ ). 2019, 2020 കാലയളവിൽ റൗഫ് ചൈന സന്ദർശിച്ചു. തന്റെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടിൽ പണം ലഭിച്ചു.
  • ഒരു കേസിൽ PFI അനുബന്ധ സംഘടനയായ SDPIയുടെ കലീം പാഷ ജംപ് മങ്കി പ്രമോഷൻസ് ഇന്ത്യ (പ്രൈവറ്റ് ) ലിമിറ്റഡ് എന്ന ചൈനീസ് കമ്പനിയിൽ നിന്ന് 5 ലക്ഷം രൂപ കൈപ്പറ്റി. ബെംഗളൂരു കലാപത്തിൽ പാഷ ഉൾപ്പെട്ടിരുന്നു.
  • അന്വേഷണത്തിനിടെ 600ലധികം ആഭ്യന്തര സംഭാവനക്കാരെയും അവരുടെ ബാങ്ക് അക്കൗണ്ടുകളും ED വിശകലനം ചെയ്യുകയും 2600ലധികം ഗുണഭോക്താക്കളുടെ അക്കൗണ്ടുകൾ പരിശോധിക്കുകയും ചെയ്തു.
  • ഈ അക്കൗണ്ടുകളിൽ പലതും വ്യാജമാണെന്നും ഫിസിക്കൽ വെരിഫിക്കേഷനിൽ ഇവരെ കണ്ടെത്താനായില്ലെന്നും ED അന്വേഷണത്തിൽ കണ്ടെത്തി.
  • ഇത്തരത്തിൽ തുക ലഭിച്ച ഒരാളായ അൻഷാദ് ബസുദീൻ ഐഇഡി, പിസ്റ്റൾ, ലൈവ് കാട്രിഡ്ജുകൾ എന്നിവയുമായി യുപി എടിഎസ് അറസ്റ്റ് ചെയ്തു. പിഎഫ്ഐയുടെ അക്കൗണ്ടിൽ നിന്ന് 3.5 ലക്ഷം ഇയാൾക്ക് മാറ്റിയതിന് തെളിവുണ്ട്. ഇത് തീവ്രവാദ പ്രവർത്തനങ്ങളിൽ പിഎഫ്ഐ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു.
  • ഗൾഫ് രാജ്യങ്ങളിൽ PFI കായിക പരിശീലന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. കോഴിക്കോട് യൂണിറ്റി ഹൗസിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വെളിവായത്.
  • അബുദാബി, കുവൈറ്റ്, ജിദ്ദ എന്നിവിടങ്ങളിൽ മാത്രം PFIക്ക് ഏകദേശം 1800 മുതൽ 2000 വരെ അംഗങ്ങളുണ്ട്.
  • PFI ഒരു HIT സ്ക്വാഡും രൂപീകരിച്ചിട്ടുണ്ട്.- ഈ സ്ക്വാഡുകൾ ഇന്ത്യയിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ രൂപീകരിച്ചതാണ്.
  • ബിജെപി/ആർഎസ്എസ് പ്രവർത്തകരെ ആസൂത്രിതമായി ആക്രമിക്കാനും പിഎഫ്ഐ പദ്ധതിയിടുന്നുണ്ട്. 2020 ഡിസംബർ 3 ന് ഒരു ആക്രമണം ആസൂത്രണം ചെയ്തിരുന്നു. എന്നാൽ ED റെയ്ഡ് കാരണം അത് മാറ്റിവച്ചു.
  • പിഎഫ്ഐ ഡിവിഷണൽ പ്രസിഡന്റ് അബ്ദുൾ റസാഖിനെതിരെ നടത്തിയ തിരച്ചിലിൽ 151 വ്യത്യസ്ത പ്രതിഷേധ ശൈലികൾ പറയുന്ന ഒരു രേഖ കണ്ടെത്തി. ചില തരം ചിഹ്നങ്ങൾ ധരിക്കുന്നത് പ്രതിഷേധത്തിനുള്ള ഇതിൽ ഒരു വഴിയായി പരാമർശിക്കപ്പെടുന്നു. കർണാടകയിൽ അടുത്തിടെ നടന്ന ഹിജാബ് പ്രതിഷേധവുമായി ഇതിനെ വ്യക്തമായി ബന്ധിപ്പിക്കാവുന്നതാണെന്ന് എൻ ഐ എ പറയുന്നു
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ റെയ്ഡ് എന്തിന്? NIA കുറ്റപത്രം പറയുന്നത്
Next Article
advertisement
ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് പോലെ അഭിനയിക്കാന്‍ പറഞ്ഞു; യുവതിയുമായി സെക്സ് ചാറ്റ്; ഹണി ട്രാപ്പ് മർദനത്തിന്റെ വിവരങ്ങൾ
ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് പോലെ അഭിനയിക്കാന്‍ പറഞ്ഞു; ഹണി ട്രാപ്പ് മർദനത്തിന്റെ വിവരങ്ങൾ
  • പത്തനംതിട്ടയിൽ ഹണിട്രാപ്പിൽ കുരുക്കി യുവാക്കളെ ക്രൂരമായി മർദിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

  • യുവാക്കളുടെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ അടിച്ചും കെട്ടിത്തൂക്കിയും അതിക്രൂരമായി മർദിച്ചതായി എഫ്ഐആർ.

  • ജയേഷിന്റെ ഫോണിലെ രഹസ്യ ഫോൾഡറിൽ മർദനത്തിന്റെ ദൃശ്യങ്ങൾ സൂക്ഷിച്ചിരിക്കുകയാണെന്ന് പൊലീസ്.

View All
advertisement