TRENDING:

ഓപ്പറേഷൻ കമലിന് മണിപ്പൂരിൽ റിവേഴ്‌സ്; വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് സുവർണാവസരമോ ?

Last Updated:

ശക്തി ഉള്ള മേഖകളിൽ ജയിച്ചു കയറിയും അല്ലാത്ത ഇടങ്ങളിൽ പ്രാദേശിക പാർട്ടികളുമായി ചേർന്നും എംഎൽഎമാരെ അടർത്തി മാറ്റിയും ബിജെപി മുന്നേറിയപ്പോൾ കോൺഗ്രസിന്റെ കൈയിൽ നിന്ന് ഭരണം ഒന്നൊന്നായി നഷ്ടപ്പെട്ടു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഭരണത്തിലുള്ള സർക്കാരുകളെ അട്ടിമറിച്ച്‌ അധികാരത്തിലേറുന്നത്  ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതുമയുള്ള കാര്യമല്ല. കേന്ദ്രത്തിൽ ബിജെപി വന്നതോടെ അത്തരം നീക്കങ്ങൾക്ക് വേഗം കൂടുകയോ പതിവാകുകയോ ചെയ്തു. ഉത്തരാഖണ്ഡും അരുണാചൽ പ്രദേശും അയൽ സംസ്ഥാനമായ കർണാടകവും ഒക്കെ നമുക്ക് മുന്നിൽ ഉദാഹരണങ്ങളായി ഉണ്ട്.
advertisement

ഏറ്റവും ഒടുവിൽ കണ്ടത് മധ്യപ്രദേശിലാണ്. കോൺഗ്രസുമായി തെറ്റി പിരിഞ്ഞ എഐസിസി മുൻ ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക് ചേക്കറിയപ്പോൾ കൂടെ പോയത് 22 എംഎൽഎമാർ മാത്രം ആയിരുന്നില്ല. പതിനഞ്ചു വർഷം കാത്തിരുന്നു കോൺഗ്രസിന് കിട്ടിയ ഭരണം കൂടിയായിരുന്നു. ആ ക്ഷീണം മാറും മുൻപേ വടക്കു കിഴക്കൻ മേഖലയിൽ നിന്ന് വരുന്നത് ഇതുവരെ  ബിജെപി നടത്തിയ ഓപ്പറേഷന്റെ റിവേഴ്‌സ് വേർഷനാണ്.  അവിടെ മൂന്നു ബിജെപി എംഎൽഎ മാർ രാജിവെച്ചു കോൺഗ്രസിൽ ചേർന്നിരിക്കുന്നു . ബിജെപിയെ പിന്തുണച്ചിരുന്ന നാലു  അംഗങ്ങൾ ഉള്ള  എൻപിപിയും ഒരു തൃണമൂൽ എംഎൽഎയും സ്വതന്ത്രനും  പിന്തുണ പിൻവലിച്ചു.   ഇപ്പോൾ മണിപ്പൂരിലെ പ്രഥമ ബിജെപി സർക്കാർ ന്യൂനപക്ഷം ആണ്. എപ്പോൾ വേണമെങ്കിലും നിലം പതിച്ചേക്കാം എന്ന അവസ്ഥ.

advertisement

വടക്ക് കിഴക്കിൽ വീണ്ടും കോൺഗ്രസ്‌ ഭരണം?

കോൺഗ്രസിന്റെ ശക്തികേന്ദ്രം ആയിരുന്നു വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ. ബിജെപി വളരുന്നുണ്ടെങ്കിലും ഇപ്പോഴും പലയിടങ്ങളിലും സ്വാധീനം കുറവ്. ശക്തി ഉള്ള മേഖകളിൽ ജയിച്ചു കയറിയും അല്ലാത്ത ഇടങ്ങളിൽ പ്രാദേശിക പാർട്ടികളുമായി ചേർന്നും എംഎൽഎമാരെ അടർത്തി മാറ്റിയും ബിജെപി മുന്നേറിയപ്പോൾ കോൺഗ്രസിന്റെ കൈയിൽ നിന്ന് ഭരണം ഒന്നൊന്നായി നഷ്ടപ്പെട്ടു. അസം, അരുണാചൽ പ്രദേശ്, മണിപ്പൂർ എന്നിവിടങ്ങളിൽ ബിജെപി  ഭരണത്തിൽ വന്നു.  നാഗാലാന്റിലും മേഘാലയയിലും ഭരണത്തിൽ പങ്കാളികൾ. ഏറ്റവും ഒടുവിൽ 2018 ൽ മിസോറം കൂടി കോൺഗ്രസിന് നഷ്ടപ്പെട്ടതോടെ ബിജെപി ഏറെനാളായി പറഞ്ഞിരുന്ന കോൺഗ്രസ് മുക്ത ഭാരതം യാഥാർഥ്യമായി.

advertisement

You may also like:India-China Border Faceoff|സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർക്ക് വീരമൃത്യു; 43 ചൈനീസ് സൈനികരും കൊല്ലപ്പെട്ടു?

[NEWS]'അമ്മച്ചി ഒന്ന് ഓര്‍ത്തു നോക്കിയേ, ഇനി വല്ല ചക്കക്കുരു ഷെയ്‌ക്കോ മറ്റോ'; KSEB പേജിൽ പ്രതിഷേധം [NEWS] ആദ്യം ‘ഹിന്ദി – ചീനി ഭായ് ഭായ്; ദലൈ ലാമയ്ക്ക് ഇന്ത്യ അഭയം നൽകിയത് ബന്ധം വഷളാക്കി; നാൾവഴികൾ [NEWS]

advertisement

അഞ്ചു വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ ഭരിച്ചിരുന്ന കോൺഗ്രസ്‌ ഇപ്പോൾ അഞ്ചു സീറ്റിലേക്ക് ഒതുങ്ങി എന്നുമായിരുന്നു മിസോറമിൽ കോൺഗ്രസിന് ഭരണം നഷ്ടമായപ്പോൾ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ  അമിത് ഷാ എന്നറിയപ്പെടുന്ന ഹിമന്ത ബിശ്വ ശർമ പറഞ്ഞിരുന്നത്. ഇപ്പോൾ മണിപ്പൂരിലെ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചവർ നിലപാടിൽ ഉറച്ചു നിന്നാൽ മണിപ്പൂരിൽ വീണ്ടും കോൺഗ്രസ്‌ വീണ്ടും കൈ ഉയർത്തിക്കാട്ടും

2017 ലും ഏറ്റവും വലിയ ഒറ്റക്കക്ഷി കോൺഗ്രസ്‌

പതിനഞ്ചു വർഷം തുടർച്ചയായി സംസ്ഥാനം ഭരിച്ചു കോൺഗ്രസ്‌ നേതാവായ ഒക്രം ഇബോബി സിംഗ്. 2017 ലും അദേഹത്തിന്റെ കീഴിൽ തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ കോൺഗ്രസ്‌ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. പക്ഷെ കേവല ഭൂരിപക്ഷം കിട്ടിയില്ല. 60 അംഗ സഭയിൽ ഭൂരിപക്ഷത്തിനു വേണ്ടത് 31 സീറ്റ്‌. കോൺഗ്രസിന് ലഭിച്ചത് 28 സീറ്റ്‌. തെരെഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന ശുഭപ്രതീക്ഷയിൽ ആയിരുന്നു കോൺഗ്രസ്‌ നേതൃത്വം. ചർച്ചകളായി തെരെഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല തലസ്ഥാനാമായ ഇംഫാലിലേക്ക് പോയെങ്കിലും അപ്പോഴേക്കും  21 സീറ്റ്‌ മാത്രം നേടിയ ബിജെപി പ്രാദേശിക പാർട്ടികളായ എൻപിപി, എൻപിഎഫ്, എൽജെപി എന്നിവരുടെ പിന്തുണയോടെ സംസ്ഥാനത്ത് ആദ്യമായി സർക്കാർ ഉണ്ടാക്കുകയായിരുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചില കോൺഗ്രസ്‌ എംഎൽഎമാരും മറുകണ്ടം ചാടി. ഇപ്പോൾ കോൺഗ്രസിന് സുവർണാവസരം ആണ്.  മൂന്ന് വർഷം മുൻപ് ഏറ്റവും വലിയ ഒറ്റകക്ഷി ആയിട്ടും നിലനിർത്താൻ കഴിയാതെ  പോയ ഭരണം  ഇപ്പോഴെങ്കിലും എത്തി പിടിക്കാൻ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കോൺഗ്രസ്‌.

മലയാളം വാർത്തകൾ/ വാർത്ത/India/
ഓപ്പറേഷൻ കമലിന് മണിപ്പൂരിൽ റിവേഴ്‌സ്; വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ കോൺഗ്രസിന് സുവർണാവസരമോ ?
Open in App
Home
Video
Impact Shorts
Web Stories