ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെട്ടിരുന്ന ഐഎസ് ഭീകരനാണ് ഇയാൾ. ഭീകരവിരുദ്ധ ഏജൻസിയുടെ വൻ പരിശോധനയ്ക്കിടെയാണ് ഡൽഹിയിൽ പിടിയിലാകുകയായിരുന്നു.
Also read-ലഷ്കർ ഭീകരൻ കൈസർ ഫാറൂഖിനെ പാകിസ്ഥാനിൽ അജ്ഞാതർ വെടിവച്ചുകൊന്നതായി റിപ്പോർട്ട്
ഷാനവാസ് ഐഎസ്ഐഎസ് പൂനെ കേസിൽ പ്രതിയാണ്. തുടർന്ന് ഡൽഹിയിലേക്ക് രക്ഷപ്പെട്ട ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.
ഡൽഹി സ്വദേശിയാണ് ഷാനവാസ് എന്നാണ് വിവരം. നേരത്തെ പൂനെയിൽ വെച്ച് ഇയാളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഡൽഹിയിലേക്ക് പലായനം ചെയ്ത് ഒളിവിൽ കഴിയുകയായിരുന്നു. പിടിയിലായ ഇയാളെ ചോദ്യം ചെയ്തു വരുകയാണെന്നാണ് റിപ്പോർട്ട്.
advertisement
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 02, 2023 10:15 AM IST