ലഷ്കർ ഭീകരൻ കൈസർ ഫാറൂഖിനെ പാകിസ്ഥാനിൽ അജ്ഞാതർ വെടിവച്ചുകൊന്നതായി റിപ്പോർട്ട്

Last Updated:

2022 മാർച്ച് മുതൽ അജ്ഞാതരുടെ വെടിയേറ്റ് മരിക്കുന്ന ഭീകരരുടെ എണ്ണം 17 ആയി

കൈസർ ഫാറൂഖ്
കൈസർ ഫാറൂഖ്
കറാച്ചി: 2008ൽ നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ വലംകൈ ആയ ഭീകരൻ മുഫ്തി കൈസർ ഫാറൂഖിനെ അജ്ഞാതർ വെടിവച്ചുകൊന്നതായി റിപ്പോർട്ട്. പാക് ഭീകരസംഘടനയായ ലഷ്കർ-ഇ-തയിബയുടെ പ്രധാന നേതാവാണ് കൈസർ ഫാറൂഖ്. കറാച്ചിയിലെ സാമനാബാദിൽ ശനിയാഴ്ചയാണ് കൈസറിന് വെടിയേറ്റത്. പിന്നിൽ നിന്നു വെടിയേറ്റ കൈസർ ആശുപത്രിയിലാണ് മരിച്ചത്.
സംഭവത്തെ തുടർന്ന് കറാച്ചിയിൽ സംഘർഷാവസ്ഥ ഉടലെടുത്തു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പാക് രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉളവാക്കാൻ സാധ്യതയുള്ളതാണ് കൈസറിന്റെ വധമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫാറൂഖിനൊപ്പം വെടിയേറ്റ വിദ്യാർത്ഥിയായ ഫാറൂഖ് ഷക്കീറിന്റെ (10) നില ഗുരുതരമായി തുടരുന്നു.
advertisement
2022 മാർച്ച് മുതൽ അജ്ഞാതരുടെ വെടിയേറ്റ് മരിക്കുന്ന ഭീകരരുടെ എണ്ണം 17 ആയി. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫീസ് സയീദിന്റെ മകൻ കമാലുദ്ദീൻ സയീദിനെ കാണാതായതിന് പിന്നാലെയാണ് കൈസർ ഫാറൂഖിനെ കൊലപാതകം. സെപ്റ്റംബർ 26 മുതലാണ് കമാലുദ്ദീനെ കാണാതാകുന്നത്. പെഷവാറില്‍ വച്ച് കാറിലെത്തിയ അജ്ഞാത സംഘം കമാലൂദ്ദീനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
Summary: A close aide of the 26/11 Mumbai attack mastermind, Hafiz Saeed, was reportedly shot dead in Karachi, according to unconfirmed reports. Qaiser Farooq was gunned down by “unknown men” in Karachi. Farooq was a close associate of the Lashkar-e-Taiba (LeT) leader.
മലയാളം വാർത്തകൾ/ വാർത്ത/World/
ലഷ്കർ ഭീകരൻ കൈസർ ഫാറൂഖിനെ പാകിസ്ഥാനിൽ അജ്ഞാതർ വെടിവച്ചുകൊന്നതായി റിപ്പോർട്ട്
Next Article
advertisement
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു; ഈ വർഷം ഇതുവരെ മരിച്ചത് 31 പേർ
  • ചിറയിൻകീഴ് സ്വദേശിനി വസന്ത (77) അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു.

  • ഈ വർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് 31 പേർ മരണമടഞ്ഞു.

  • വസന്ത ചികിത്സയിലായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞു.

View All
advertisement