Chandrayaan 3 Landing: ചന്ദ്രയാന്‍ 3 ചന്ദ്രന്‍റെ മണ്ണില്‍ തൊട്ടു ; 143 കോടി ഇന്ത്യന്‍ മനസുകളും
മുൻകാല അനുഭവങ്ങളിൽ നിന്ന് നമ്മൾ ഒരുപാട് പഠിച്ചു. ചന്ദ്രയാൻ 1-ൽ നിന്ന് ആരംഭിച്ച വർഷങ്ങൾ നീണ്ട യാത്രയാണിത്. കഠിനാധ്വാനത്തിന് ഫലമുണ്ടായി’- സോമനാഥ് പറഞ്ഞു. ചന്ദ്രോപരിതലത്തിൽ ഇന്ത്യ നടത്തിയ സോഫ്റ്റ് ലാന്‍ഡിങ്ങ് തീര്‍ത്തും കുറ്റമറ്റതായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചന്ദ്രയാന്‍ 3 ദൗത്യത്തിന് പിന്നിലെ നിര്‍ണായക ശക്തി; ISRO ചെയര്‍മാന്‍ എസ്. സോമനാഥിന്റെ ജീവിതത്തിലൂടെ
advertisement
സോഫ്റ്റ് ലാൻഡിംഗിൽ നിന്ന് നമ്മള്‍ പല ലക്ഷ്യങ്ങളും നേടിയിട്ടുണ്ട്. വളരെ ആവേശകരമായ 14 ദിവസങ്ങളാണ് ഇനി നമുക്ക് മുന്നിലുള്ളത്. രാജ്യത്തെ ഓരോ വ്യക്തിയും ദൗത്യത്തിന്റെ വിജയം ആഘോഷിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ ദൗത്യങ്ങൾ ഐഎസ്ആർഒ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഇന്ന് ചരിത്രം പിറന്നു; ഇന്ത്യ ചന്ദ്രനിലെത്തി’; ചരിത്രനിമിഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി
ഇന്ത്യന്‍ സമയം 5.45ന് ആരംഭിച്ച പ്രക്രിയ 6.03 ഓടെ പൂര്‍ത്തിയായി.അമേരിക്ക, സോവിയറ്റ് യൂണിയൻ ചൈന ഇവർക്കൊപ്പം എലൈറ്റ് ഗ്രൂപ്പിൽ ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യയും മാറി. ഒപ്പം ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇന്ത്യയ്ക്ക് സ്വന്തമായി.