ചന്ദ്രയാന്‍ 3 ദൗത്യത്തിന് പിന്നിലെ നിര്‍ണായക ശക്തി; ISRO ചെയര്‍മാന്‍ എസ്. സോമനാഥിന്റെ ജീവിതത്തിലൂടെ

Last Updated:

രാജ്യത്തെ ശാസ്ത്രപര്യവേഷണത്തിന് മുന്‍പന്തിയില്‍ നില്‍ക്കുന്ന അദ്ദേഹത്തെക്കുറിച്ച് കൂടുതലായി അറിയാം.

ചന്ദ്രയാന്‍-3 ദൗത്യത്തിലൂടെ ഇന്ത്യ പുതിയ ചരിത്രം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 23 ബുധനാഴ്ച വൈകിട്ട് 6.04-ന് ചന്ദ്രയാന്‍ ചന്ദ്രന്റെ ഉപരിതലം തൊടുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഐഎസ്ആര്‍ഒ നടത്തിയ ഒട്ടേറെ പര്യവേഷണങ്ങള്‍ക്ക് സുപ്രധാന പങ്കുവഹിച്ചയാളാണ് ഇപ്പോഴത്തെ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എന്നതിനുപുറമെ ബഹിരാകാശ വകുപ്പ് സെക്രട്ടറി കൂടിയാണ് അദ്ദേഹം. രാജ്യത്തെ ശാസ്ത്രപര്യവേഷണത്തിന് മുന്‍പന്തിയില്‍ നില്‍ക്കുന്ന അദ്ദേഹത്തെക്കുറിച്ച് കൂടുതലായി അറിയാം.
എസ്. സോമനാഥിന്റെ ആദ്യകാല ജീവിതവും വിദ്യാഭ്യാസവും
1963 ജൂലൈയില്‍ കേരളത്തിലാണ് ശ്രീധര പണിക്കര്‍ സോമനാഥ് എന്ന എസ്. സോമനാഥിന്റെ ജനനം. അരൂരിലെ സെന്റ് അഗസ്റ്റീന്‍സ് ഹൈസ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് പ്രീ-യൂണിവേഴ്‌സിറ്റി ഡിഗ്രി നേടി. തുടര്‍ന്ന് കേരളാ സര്‍വകലാശാലയ്ക്ക് കീഴില്‍ കൊല്ലം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന തങ്ങള്‍ കുഞ്ഞു മുസലിയാര്‍ കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദവും ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ നിന്ന് എയറോനോട്ടിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവും അദ്ദേഹം സ്വന്തമാക്കി.
advertisement
എസ്. സോമനാഥിന്റെ കരിയര്‍
ബിരുദാനന്തര ബിരുദം നേടിയ ശേഷം 1985-ല്‍ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തില്‍ അദ്ദേഹം എത്തി. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (പിഎസ്എല്‍വി) നിര്‍മാണവും വികസനവുമായി ബന്ധപ്പെട്ട ആദ്യഘട്ട പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പങ്കാളിയായിരുന്നു. വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ അസോസിയേറ്റ് ഡയറക്ടറായി അദ്ദേഹം നിയമിക്കപ്പെട്ടു. 2020ല്‍ ജിയോസിങ്ക്രണസ് സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് IIIയുടെ (Geosynchronous Satellite Launch Vehicle Mark III ) പ്രൊജക്ട് ഡയക്ടറായി നിയമിക്കപ്പെട്ടു. 2014 നവംബര്‍ വരെ അദ്ദേഹം പ്രൊപ്പല്‍ഷന്‍ ആന്‍ഡ് സ്‌പെയ്‌സ് ഓര്‍ഡിനേഷന്‍ എന്റിറ്റിയുടെ ഡെപ്യൂട്ടി ഡയറക്ടറായി ചുമതല വഹിച്ചു.
advertisement
ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റംസ് സെന്ററിന്റെയും (എല്‍പിഎസ്‌സി) തിരുവനന്തപുരത്തെ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെയും ഡയക്ടര്‍ പദവിയും അദ്ദേഹം വഹിച്ചിട്ടുണ്ട്. ബഹിരാകാശ പേടകങ്ങളെ വഹിച്ചുകൊണ്ടുപോകുന്ന ലോഞ്ച് വെഹിക്കിളുകളുടെ രൂപകല്‍പ്പനയ്ക്ക് അദ്ദേഹം ചുക്കാന്‍ പിടിച്ചു.
എല്‍പിഎസ്‌സി ഡയറക്ടര്‍ എന്ന നിലയില്‍, ഗുണമേന്മയുള്ള സിഇ20 ക്രയോജനിക് എന്‍ജിനുകളും സി25 സ്റ്റേജും വികസിപ്പിക്കുകയും യോഗ്യത നേടുകയും ചെയ്ത സംഘത്തിന്റെ മേല്‍നോട്ടം വഹിച്ചതും അദ്ദേഹമാണ്. ജിഎസ്എല്‍വി എംകെ-III ഡി1 റോക്കറ്റില്‍ (GSLV Mk-III D) ഇവ രണ്ടും വിജയകരമായി നടപ്പാക്കുകയും ചെയ്തു. ചന്ദ്രയാന്‍-2ന്റെ ലാന്‍ഡറിനുവേണ്ടി നിര്‍മിച്ച ത്രോട്ട്‌ലിയബിള്‍ എഞ്ചിനുകളുടെ നിര്‍മാണത്തിനും അദ്ദേഹം ചുക്കാന്‍ പിടിച്ചു.
advertisement
2018-ല്‍ അദ്ദേഹം വിഎസ്എസ് സിയുടെ ഡയറക്ടറായി നിയമിക്കപ്പെട്ടു. പാഡ് അബോട്ട് ടെസ്റ്റിലൂടെ (പിഎടി) ക്രൂ എസ്‌കേപ്പ് സംവിധാനത്തിന്റെ പരീക്ഷണം നടത്തി. 50-ാമത്തെ പിഎസ്എല്‍വിയുടെ വിക്ഷേപണത്തിനും ചന്ദ്രയാന്‍-2വിന്റെ വിക്ഷേപണത്തിനും അദ്ദേഹം മേല്‍നോട്ടം വഹിച്ചു.
ഇന്ത്യയെ പ്രതിനിധീകരിച്ച് വിയന്നയില്‍ നടന്ന യുഎന്‍-കോപസില്‍ പങ്കെടുത്തു. കൂടാതെ, ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട് വിവിധ ലോകരാജ്യങ്ങളില്‍ നടന്ന സമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ചന്ദ്രയാന്‍ 3 ദൗത്യത്തിന് പിന്നിലെ നിര്‍ണായക ശക്തി; ISRO ചെയര്‍മാന്‍ എസ്. സോമനാഥിന്റെ ജീവിതത്തിലൂടെ
Next Article
advertisement
Love Horoscope January 16 | അവസരങ്ങൾ ആസ്വദിക്കാൻ കഴിയും ; വികാരങ്ങൾ പങ്കിടാൻ ധൈര്യം തോന്നും : ഇന്നത്തെ പ്രണയഫലം അറിയാം
അവസരങ്ങൾ ആസ്വദിക്കാൻ കഴിയും ; വികാരങ്ങൾ പങ്കിടാൻ ധൈര്യം തോന്നും : ഇന്നത്തെ പ്രണയഫലം അറിയാം
  • വൈകാരിക വെല്ലുവിളികളും ഹൃദയം തുറക്കുന്ന അവസരങ്ങളും

  • മീനം രാശിക്കാർക്ക് പുതിയ ബന്ധങ്ങൾക്കും ഊഷ്മളതയ്ക്കും അവസരമുണ്ട്

  • കുംഭം രാശിക്കാർക്ക് ആശയവിനിമയ ബുദ്ധിമുട്ടുകൾ നേരിടാം

View All
advertisement