TRENDING:

'ആദിത്യ-എൽ1 വിക്ഷേപിച്ച ദിവസം ക്യാൻസർ സ്ഥിരീകരിച്ചു'; വെളിപ്പെടുത്തലുമായി ISRO മേധാവി എസ് സോമനാഥ്

Last Updated:

തനിക്കും കുടുംബത്തിനും ഇത് ഞെട്ടലുണ്ടാക്കിയെന്നും സോമനാഥ് പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: താൻ ക്യാൻസർ രോഗബാധിതനെന്ന് തുറന്നുപറഞ്ഞ് ഇസ്രോ മേധാവി എസ് സോമനാഥ്. ഇന്ത്യയുടെ സൂര്യ പര്യവേക്ഷണ ദൗത്യമായ ആദിത്യ എല്‍-1 വിക്ഷേപണം നടത്തിയ ദിവസം തനിക്ക് ക്യാൻസർ സ്ഥിരീകരികുകയായിരുന്നുവെന്ന് തർമക് മീഡിയ ഹൗസിന് (Tarmak Media House) നൽകിയ അഭിമുഖത്തിൽ സോമനാഥ് വെളിപ്പെടുത്തി. സ്‌കാനിങ്ങില്‍ വയറ്റിലാണ് കാന്‍സര്‍ ബാധ കണ്ടെത്തിയത്‌.
advertisement

"ചന്ദ്രയാൻ-3 മിഷൻ വിക്ഷേപണ വേളയിൽ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. എന്നിരുന്നാലും, ആ സമയത്ത് എനിക്ക് അത് വ്യക്തമായിരുന്നില്ല. അതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നില്ല." എന്നാല്‍ ആദിത്യ എല്‍-1 വിക്ഷേപണ ദിവസം രാവിലെ ഒരു സ്കാനിങ്ങ് നടത്തി. അപ്പോഴാണ് രോഗം മനസ്സിലായത്. തനിക്കും കുടുംബത്തിനും ഇത് ഞെട്ടലുണ്ടാക്കിയെന്നും സോമനാഥ് പറഞ്ഞു.

Also read-നരേന്ദ്ര മോദിക്ക് പിന്തുണ; സോഷ്യൽ മീഡിയയിൽ Modi Ka Parivar ക്യാംപയിനുമായി ബിജെപി

'അര്‍ബുദബാധ കണ്ടെത്തിയതിനെ തുടര്‍പരിശോധനകള്‍ക്കായി ചെന്നൈയിലേക്ക് പോയി. നാല് ദിവസം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു . എന്നാല്‍ അഞ്ചാം ദിനം മുതല്‍ ജോലിയിലേക്ക് പ്രവേശിച്ചു'.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കീമോതെറാപ്പി ചികിത്സയ്ക്ക് വിധേയനായി. പൂര്‍ണമായ രോഗമുക്തി സാധ്യമാണോ എന്നത് നിശ്ചയമില്ല. പരിശോധനകള്‍ നിരന്തരം നടത്തിവരികയാണ്. എന്റെ ജോലികള്‍ തുടരുകയാണ്.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലയാളം വാർത്തകൾ/ വാർത്ത/India/
'ആദിത്യ-എൽ1 വിക്ഷേപിച്ച ദിവസം ക്യാൻസർ സ്ഥിരീകരിച്ചു'; വെളിപ്പെടുത്തലുമായി ISRO മേധാവി എസ് സോമനാഥ്
Open in App
Home
Video
Impact Shorts
Web Stories