നരേന്ദ്ര മോദിക്ക് പിന്തുണ; സോഷ്യൽ മീഡിയയിൽ Modi Ka Parivar ക്യാംപയിനുമായി ബിജെപി
- Published by:Rajesh V
- news18-malayalam
Last Updated:
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, പിയൂഷ് ഗോയൽ, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ തുടങ്ങിയവര്‍ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പേരു തിരുത്തി Modi Ka Parivar കൂടി ചേർത്തു
നരേന്ദ്ര മോദിക്ക് പിന്തുണയുമായി പ്രമുഖ ബിജെപി നേതാക്കൾ പുതിയ ക്യാംപയിന് തുടക്കം കുറിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പ്രൊഫൈൽ പേരിൽ 'മോദി കാ പരിവാർ' (മോദിയുടെ കുടുംബം) എന്ന് കൂടി ചേർത്തിരിക്കുകയാണ് പ്രമുഖർ. മോദിയുടെ കുടുംബത്തെ ചൊല്ലി ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് കടന്നാക്രമണം നടത്തിയതിന് തൊട്ടടുത്ത ദിവസമാണ് മോദിക്ക് പരിപൂർണ പിന്തുണയുമായി ബിജെപി നേതാക്കൾ എത്തിയത് എന്നതാണ് ശ്രദ്ധേയം.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, പിയൂഷ് ഗോയൽ, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ എന്നിവരാണ് സോഷ്യൽ മീഡിയയിൽ ക്യാംപയിന് തുടക്കമിട്ടത്.


“മോദി കുടുംബ രാഷ്ട്രീയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്, എന്നാൽ എന്താണ് കുടുംബ രാഷ്ട്രീയം? എന്തുകൊണ്ടാണ് നിങ്ങൾക്ക് കുട്ടികളില്ലാത്തതെന്ന് നിങ്ങൾ (മോദി) വിശദീകരിക്കണം, ”ആർജെഡി നേതാവ് മാർച്ച് 3 ന് പട്‌നയിലെ ഗാന്ധി മൈതാനിയിൽ പാർട്ടിയുടെ ‘ജൻ വിശ്വാസ് മഹാ റാലി’യ്ക്കിടെ പറഞ്ഞിരുന്നു.
advertisement
ബിജെപി നേതാവ് ഷെഹ്സാദ് പൂനാവല്ല ഉടനടി തന്നെ 'ഷെഹ്സാദ് ജയ് ഹിന്ദ് (മോദി കാ പരിവാർ)' എന്ന് പേര് മാറ്റി. ഞാനും മോദിയുടെ കുടുംബാംഗമാണെന്നും 140 കോടി ജനങ്ങളും മോദിയുടെ കുടുംബമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Ham Hain Modi Ka Parivar
140cr log hai Modi ka Parivar
Main hoon Modi Ka Parivar @narendramodi pic.twitter.com/eugVdZ5phw
— Shehzad Jai Hind (Modi Ka Parivar) (@Shehzad_Ind) March 4, 2024
advertisement
അതേസമയം, തെലങ്കാനയിലെ അദിലാബാദിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത് ഇങ്ങനെ- "മോദിക്ക് കുടുംബമില്ലെന്ന് പ്രതിപക്ഷം പറയുന്നു, എന്നാൽ രാജ്യത്തെ കോടിക്കണക്കിന് ആളുകൾ എന്നെ സ്വന്തമായി കണക്കാക്കുകയും അവരുടെ കുടുംബത്തിലെ അംഗത്തെപ്പോലെ എന്നെ സ്നേഹിക്കുകയും ചെയ്യുന്നു".
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
March 04, 2024 2:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
നരേന്ദ്ര മോദിക്ക് പിന്തുണ; സോഷ്യൽ മീഡിയയിൽ Modi Ka Parivar ക്യാംപയിനുമായി ബിജെപി