TRENDING:

Chandrayaan-3: ത്രീ, ടൂ, വണ്‍, സീറോ... രാജ്യത്തിന്റെ നെഞ്ചിടിപ്പേറ്റിയ കൗണ്ട്ഡൗൺ അവസാനത്തേത്; വളര്‍മതി അന്തരിച്ചു

Last Updated:

ചന്ദ്രയാന്‍ 3 വിക്ഷേപണ സമയത്താണ് ഏറ്റവും ഒടുവില്‍ വളര്‍മതിയുടെ കൗണ്ട്ഡൗൺ ശബ്ദം ലോകം കേട്ടത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചെന്നൈ: ഐഎസ്ആർഒ ശാസ്ത്രജ്ഞ എന്‍ വളര്‍മതി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. 64 വയസായിരുന്നു. ഐഎസ്ആര്‍ഒയുടെ നിരവധി റോക്കറ്റ് വിക്ഷേപണങ്ങള്‍ക്ക് പിന്നിലെ കൗണ്ട്ഡൗൺ ശബ്ദമായിരുന്നു വളര്‍മതി. ചന്ദ്രയാന്‍ 3 വിക്ഷേപണ സമയത്താണ് ഏറ്റവും ഒടുവില്‍ വളര്‍മതിയുടെ കൗണ്ട്ഡൗൺ ശബ്ദം ലോകം കേട്ടത്.
(Images: X/PTI)
(Images: X/PTI)
advertisement

Also Read- ചന്ദ്രനിൽ സ്വാഭാവിക ഭൂചലനം നടന്നതായി ചന്ദ്രയാൻ 3 യുടെ കണ്ടെത്തൽ; നിർണായക വിവരങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ

തമിഴ്നാട്ടിലെ അരിയല്ലൂര്‍ സ്വദേശിനിയാണ്. 1959 ജൂലൈ 31നായിരുന്നു ജനനം. 1984ൽ ഐഎസ്ആർഒയിലെത്തി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ റഡാർ ഇമേജിങ് സാറ്റലൈറ്റായ റിസാറ്റ്-1ന്‍റെ പ്രോജക്ട് ഡയറക്ടറായിരുന്നു. 2012 ഏപ്രിലിലാണ് റിസാറ്റ്-1 വിജയകരമായി വിക്ഷേപിച്ചത്. ഇന്ത്യയുടെ മിസൈല്‍ മാനും മുന്‍ രാഷ്ട്രപതിയുമായ ഡോ. എപിജെ അബ്ദുൾ കലാമിന്റെ സ്മരണയ്ക്കായി തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ അബ്ദുൾ കലാം പുരസ്കാരം ആദ്യമായി ലഭിച്ചത് വളര്‍മതിയ്ക്കാണ്. 2015ലാണ് തമിഴ്നാട് സര്‍ക്കാര്‍ വളര്‍മതിയെ ഈ പുരസ്കാരം നൽകി ആദരിച്ചത്.

advertisement

Also Read – ചന്ദ്രോപരിതലത്തിൽ സൾഫർ സാന്നിധ്യം സ്ഥിരീകരിച്ച് ചന്ദ്രയാൻ-3

ഐഎസ്ആർഒയുടെ മുൻ ഡയറക്ടർ ഡോ. പി വി വെങ്കിടകൃഷ്ണൻ സമൂഹമാധ്യമമായ എക്സില്‍ വളര്‍മതിയെ അനുസ്മരിച്ചതിങ്ങനെ- “ശ്രീഹരിക്കോട്ടയിൽ നിന്നുള്ള ഐഎസ്ആർഒയുടെ ഭാവി ദൗത്യങ്ങളുടെ കൗണ്ട്‌ഡൗണുകൾക്ക് വളർമതി മാഡത്തിന്റെ ശബ്ദം ഇനി ഉണ്ടാകില്ല. ചന്ദ്രയാൻ 3 ആയിരുന്നു അവരുടെ അവസാന കൗണ്ട്ഡൗൺ. അപ്രതീക്ഷിതമായ വിയോഗം. സങ്കടം തോന്നുന്നു. പ്രണാമം”.

Also Read- ‘വൈകുന്നേരങ്ങളിലെ സൗജന്യ മസാലദോശയും ഫില്‍ട്ടര്‍ കാപ്പിയും’: ചന്ദ്രയാനു പിന്നിലെ ശാസ്ത്രജ്ഞരുടെ വിജയ ഫോര്‍മുല

advertisement

”ആദിത്യ എൽ1 വിക്ഷേപണസമയത്ത് ആ ശബ്ദം ഇല്ലാത്തത് ശ്രദ്ധിച്ചിരുന്നു. എന്തെങ്കിലും ആവശ്യത്തിനായി ഓഫീസിന് പുറത്താകുമെന്നാണ് കരുതിയത്. പക്ഷേ ഈ ദുഃഖവാർത്ത പ്രതീക്ഷിച്ചത്. അവരെ ഒരുപാട് മിസ് ചെയ്യുന്നു. ഓം ശാന്തി”- സമൂഹമാധ്യമമായ എക്സിൽ ഒരു ഉപയോക്താവ് കുറിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: ISRO scientist N Valarmathi,voice behind the rocket countdown launches including Chandrayaan-3 which turned out to be her final one, passed away on Saturday evening due to a heart attack in Chennai.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Chandrayaan-3: ത്രീ, ടൂ, വണ്‍, സീറോ... രാജ്യത്തിന്റെ നെഞ്ചിടിപ്പേറ്റിയ കൗണ്ട്ഡൗൺ അവസാനത്തേത്; വളര്‍മതി അന്തരിച്ചു
Open in App
Home
Video
Impact Shorts
Web Stories