ചന്ദ്രോപരിതലത്തിൽ ഭൂചലനം ഉള്ളതായി ചന്ദ്രയാൻ 3 യുടെ കണ്ടെത്തൽ. സ്വാഭാവിക ഭൂചലനം ആണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഐഎസ്ആർഒ അറിയിച്ചു. വിക്രം ലാൻഡറാണ് ഈ വിവരം കൈമാറിയിക്കുന്നത് . ഇതിന്റെ യഥാർത്ഥ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഐഎസ്ആർഒ. എക്‌സ് അക്കൗണ്ടിലൂടെ ഭൂചലനത്തെ കുറിച്ചുള്ള വിവരങ്ങളും ഐഎസ്ആർ പങ്കുവെച്ചിട്ടുണ്ട്. അതേസമയം ലൂണാർ സെയ്‌സ്മിക് ആക്ടിവിറ്റി (ILSA) എന്ന പേലോഡാണ് ഈ ഭൂകമ്പം തിരിച്ചറിഞ്ഞതെന്നും ഐഎസ്ആർഒ പറഞ്ഞു.
മൈക്രോ ഇലക്ട്രോ മെക്കാനിക്കൽ സിസ്റ്റംസ് (MEMS) സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് ഇത് നിർമിച്ചിരിക്കുന്നത്. ചന്ദ്രനിൽ റോവറിന്റെയും മറ്റ് പേലോഡുകളുടെയും ചലനങ്ങളും ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. “2023 ഓഗസ്റ്റ് 26- ന് സ്വാഭാവികമായി തോന്നുന്ന ഒരു ഭൂകമ്പം റെക്കോർഡ് ചെയ്തിട്ടുണ്ട്. ഇതിന്റെ ഉറവിടം അന്വേഷിച്ചു വരികയാണ്,” എന്നും ഐഎസ്ആർഒ കൂട്ടിച്ചേർത്തു.
Chandrayaan-3 Mission:
In-situ scientific experiments continue …..
Laser-Induced Breakdown Spectroscope (LIBS) instrument onboard the Rover unambiguously confirms the presence of Sulphur (S) in the lunar surface near the south pole, through first-ever in-situ measurements.… pic.twitter.com/vDQmByWcSL
ചന്ദ്രയാൻ -3 രണ്ട് ദൗത്യങ്ങൾ വിജയകരമായി പൂർത്തീകരിച്ചതായും ഐഎസ്ആർഒ അറിയിച്ചു. ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായി സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നതിന്റെയും ചന്ദ്രനിലെ റോവറിന്റെ ചലനങ്ങളുടെ ദൃശ്യങ്ങളും ഐഎസ്ആർഒ പുറത്തുവിടുകയും ചെയ്തു. ചന്ദ്രയാൻ 3 ദൗത്യത്തിലൂടെ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന നാലാമത്തെ രാജ്യമായും ചന്ദ്രന്റെ പര്യവേക്ഷണം ചെയ്യപ്പെടാത്ത ദക്ഷിണധ്രുവത്തിൽ എത്തുന്ന ആദ്യ രാജ്യമായും ഇന്ത്യ മാറിയിരുന്നു.
വിക്രം ലാൻഡർ പകർത്തിയ പ്രഗ്യാൻ റോവർ ചന്ദ്രോപരിതലത്തിൽ പര്യവേഷണം ചെയ്യുന്നതിന്റെ ദൃശ്യങ്ങളും ഐഎസ്ആർഒ വ്യാഴാഴ്ച പുറത്ത് വിട്ടിരുന്നു. ”അമ്മ വാത്സല്യത്തോടെ നോക്കി നിൽക്കുമ്പോൾ ഒരു കുട്ടി അമ്പിളിയമ്മാവന്റെ മുറ്റത്ത് കളിച്ച് ഉല്ലസിക്കുന്നത് പോലെ തോന്നുന്നു”, എന്നാണ് ഐഎസ്ആർഒ റോവർ കറങ്ങുന്ന കാഴ്ചയെ വിശേഷിപ്പിച്ചത്. ഇതിനിടെ, പ്രഗ്യാൻ റോവറിലുള്ള മറ്റൊരു ഉപകരണം സൾഫറിന്റെ സാന്നിധ്യവും സ്ഥിരീകരിച്ചതായി ഐഎസ്ആർഒ വ്യക്തമാക്കി.
VIDEO | “Everything is working fine, and we are hopeful that by the end of 14 days, our mission will be successfully completed,” says ISRO chairman S Somanath on Chandrayaan-3.#Chandrayaan3Successpic.twitter.com/zAsGzHI9TQ
ചന്ദ്രനിൽ ഒരു വലിയ ഗർത്തം കണ്ടെത്തിയതിനെത്തുടർന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഐഎസ്ആർഒ സംഘം പ്രഗ്യാൻ റോവറിന്റെ സുരക്ഷ ഉറപ്പാക്കാൻ റൂട്ട് മാറ്റാനും നിർദ്ദേശിച്ചിരുന്നു. ഇതുവരെ എല്ലാം ബഹിരാകാശ പേടകത്തിൽ എല്ലാം വളരെ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും ദൗത്യം വിജയകരമായി പൂർത്തിയാകുമെന്നും ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് വ്യാഴാഴ്ച അറിയിച്ചു. 14 ദിവസത്തിനകം ദൗത്യം വിജയകരമായി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഐഎസ്ആർഒ ചെയർമാൻ മാധ്യമങ്ങളോട് പറഞ്ഞു.
ചന്ദ്രയാൻ-3 ന്റെ വിക്രം ലാൻഡർ സോഫ്റ്റ് ലാൻഡിംഗ് നടത്തിയ സ്ഥലം ‘ശിവശക്തി പോയിന്റ്’ എന്ന് അറിയപ്പെടുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. അതോടൊപ്പം, ചന്ദ്രയാൻ -2 പരാജയപ്പെട്ട സ്ഥലം തിരംഗ പോയിന്റ് എന്ന് അറിയപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചന്ദ്രയാൻ-3 ന്റെ ലാൻഡർ ചന്ദ്രോപരിതലത്തിൽ തൊട്ട ദിവസമായ ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുമെന്നും മോദി അറിയിച്ചിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ