എന്നാല്‍ 2007-ല്‍ രാമസേതു പദ്ധതിയുടെ പണി സുപ്രീം കോടതി സ്റ്റേ ചെയ്തു. പദ്ധതിയുടെ ‘സാമൂഹ്യ-സാമ്പത്തിക പോരായ്മകള്‍’ പരിഗണിക്കുന്നതായും രാമസേതുവിന് കേടുപാടുകള്‍ വരുത്താതെ ഷിപ്പിംഗ് ചാനല്‍ പദ്ധതിയിലേക്ക് മറ്റൊരു വഴി കണ്ടെത്തുമെന്നും കേന്ദ്രം പറഞ്ഞുവെങ്കിലും സ്വാമിയുടെ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിനാല്‍ വിഷയത്തില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചിരിക്കുകയാണ്.
Also read- ഗോവ–മുംബൈ ഹൈവേയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ഒരു കുട്ടി ഉൾപ്പെടെ ഒമ്പതു പേർ മരിച്ചു
സത്യവാങ്മൂലം തയ്യാറാണെന്നും എന്നാല്‍ ബന്ധപ്പെട്ട മന്ത്രാലയത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും കേന്ദ്രം അറിയിച്ചതിനെ തുടർന്ന് സര്‍ക്കാര്‍ മറുപടി നല്‍കിയ സാഹചര്യത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ എന്തിനാണ് വൈകുന്നതെന്ന് നവംബര്‍ 10 ന് കേസിന്റെ അവസാന അവസാന വാദം കേള്‍ക്കവെ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സര്‍ക്കാരിനോട് ചോദിച്ചിരുന്നു.
advertisement
അടുത്തിടെ നടന്ന പാര്‍ലമെന്റ് സമ്മേളനത്തിലും ഈ വിഷയം ഉന്നയിക്കപ്പെട്ടിരുന്നു. ‘ ഇതിന്റെ ചിരത്രം 18,000 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ്, ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ആ പാലത്തിന് ഏകദേശം 56 കിലോമീറ്റര്‍ നീളമുണ്ടായിരുന്നു. ബഹിരാകാശ സാങ്കേതികവിദ്യയിലൂടെ നമുക്ക് അവിടെ നിന്ന് ചിലതരം ചുണ്ണാമ്പുകല്ലുകളും ചില അവശിഷ്ടങ്ങളും കണ്ടെത്താന്‍ കഴിഞ്ഞു, എന്നാല്‍ അവശിഷ്ടങ്ങള്‍ പാലത്തിന്റെ ഭാഗങ്ങൾ ആണെന്ന് കൃത്യമായി പറയാന്‍ കഴിയില്ല, ” എന്ന് കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിംഗ് അടുത്തിടെ രാജ്യസഭയില്‍ പറഞ്ഞിരുന്നു.
ആദംസ് ബ്രിഡ്ജ് എന്നും അറിയപ്പെടുന്ന രാമസേതു, തമിഴ്നാടിന്റെ തെക്ക്-കിഴക്കന്‍ തീരത്തുള്ള പാമ്പന്‍ ദ്വീപിനും ശ്രീലങ്കയുടെ വടക്ക്-പടിഞ്ഞാറന്‍ തീരത്തുള്ള മാന്നാര്‍ ദ്വീപിനും ഇടയിലുള്ള ചുണ്ണാമ്പുകല്ലുകൾ നിറഞ്ഞ പ്രദേശമാണ്. രാമസേതു ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. ലങ്കയിലേക്കു സീതയെത്തേടി പോകാന്‍ പണ്ടു ശ്രീരാമന്‍ നിര്‍മിച്ച പാലമാണ് രാമസേതു എന്നും വിശ്വാസത്തെ സാധൂകരിക്കുന്നതാണിതെന്നും മന്ത്രിമാര്‍ നേരത്തെ പറഞ്ഞിരുന്നു.
രാമസേതു സംബന്ധിച്ച ബിജെപി നിലപാടില്‍ പ്രതിക്ഷേധിച്ച് തര്‍ക്കങ്ങളും വിവാദങ്ങളും ഏറെയായിരുന്നു. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, രവിശങ്കര്‍ പ്രസാദ്, കിരന്‍ റിജ്ജു തുടങ്ങിയവര്‍ രാമസേതുവിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ടു നിരവധി പ്രസ്താവനകള്‍ നടത്തിയിരുന്നു. 1990കളിലാണ് സേതുസമുദ്രം കപ്പല്‍ ചാനല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പഠനങ്ങള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചത്.
1997ല്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും അന്തിമ തീരുമാനത്തില്‍ എത്തിയത് 2005ലാണ്. പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ കപ്പല്‍ യാത്രാസമയം 10 മുതല്‍ 30 മണിക്കൂര്‍ വരെ ലാഭിക്കാന്‍ കഴിയും. എന്നാല്‍, പദ്ധതിക്കെതിരെ സുബ്രഹ്‌മണ്യന്‍ സ്വാമി കോടതിയെ സമീപിക്കുകയായിരുന്നു.