'കേരളം കെസിആറിനൊപ്പം; കേന്ദ്രം വർഗീയധ്രുവീകരണത്തിന് ശ്രമിക്കുന്നു'; രൂക്ഷവിമര്‍ശനവുമായി പിണറായി വിജയൻ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഇപ്പോൾ അധികാരത്തിലുള്ളവർക്ക് ഇന്ത്യ എങ്ങനെ നിർമ്മിക്കപ്പെട്ടുവെന്നറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ഹൈദരാബാദ്: തെലങ്കാനയിൽ ബിആർഎസ് പരിപാടിയിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മതപരമായി ഭിന്നിപ്പിക്കുന്ന സിഎഎ പോലുള്ള നിയമങ്ങളുണ്ടാക്കാനാണ് ഇപ്പോൾ രാജ്യത്തിന്‍റെ അധികാരത്തിലുള്ളവർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി സമ്മേളനത്തിൽ പറഞ്ഞു.
കേരളം കെസിആറിനൊപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിനെതിരെ ശക്തമായ നിലപാടെടുക്കുന്നതിലും സമാന മനസ്കരായ സംസ്ഥാന മുഖ്യമന്ത്രിമാരെയും പരിപാടിയിലേക്ക് ക്ഷണിച്ചതിനും പിണറായി വിജയൻ കെസിആറിനെ പ്രശംസിച്ചു.
ഇപ്പോൾ അധികാരത്തിലുള്ളവർക്ക് ഇന്ത്യ എങ്ങനെ നിർമ്മിക്കപ്പെട്ടുവെന്നറിയില്ലെന്ന് അദ്ദേഹം വിമർശിച്ചു. ജനാധിപത്യത്തെയും ഫെഡറിലിസത്തെയും ദുർബലമാക്കിയെന്നും ഹിന്ദിയുടെ വരവ് പ്രാദേശിക ഭാഷകളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗവർണർ പദവി ദുരുപയോഗം ചെയ്യുന്നതായി പിണറായി വിജയൻ വിമർശിച്ചു.
advertisement
കോർപ്പറേറ്റ് പ്രീണനത്തിനാണ് ഇപ്പോൾ അധികാരത്തിലുള്ളവർ ശ്രമിക്കുന്നത്. രാജ്യത്തിന്‍റെ ഫെഡറൽ ഘടന തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു. രാജ്യത്തിന്‍റെ ഫെഡറൽ ഘടന തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Hyderabad,Hyderabad,Telangana
First Published :
January 18, 2023 4:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
'കേരളം കെസിആറിനൊപ്പം; കേന്ദ്രം വർഗീയധ്രുവീകരണത്തിന് ശ്രമിക്കുന്നു'; രൂക്ഷവിമര്‍ശനവുമായി പിണറായി വിജയൻ