TRENDING:

രാജിവയ്ക്കാനുള്ള രാഹുലിന്റെ തീരുമാനം ആത്മഹത്യാപരം; ലാലു പ്രസാദ് യാദവ്

Last Updated:

പാർലമെന്റ് തെരഞ്ഞെടുപ്പിലെ മോദിയുടെ വിജയം പ്രതിപക്ഷ പാർട്ടികളുടെ മുഴുവൻ പരാജയമാണെന്ന് അംഗീകരിക്കണമെന്നും എവിടെയാണ് തെറ്റ് പറ്റിയതെന്ന് പരിശോധിക്കണമെന്നും ലാലു പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാറ്റ്ന: കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് രാജിവെയ്ക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തിനെതിരെ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവ് രംഗത്ത്. രാജിവയ്ക്കാനുള്ള തീരുമാനം ആത്മഹത്യപരമാണെന്ന് ലാലുപ്രസാദ് യാദവ് പറഞ്ഞു. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് രാഹുൽ രാജിവയ്ക്കേണ്ടതില്ലെന്നാണ് ലാലു പ്രസാദ് യാദവ് പറയുന്നത്.
advertisement

also read: ഹെർബൽ ആണെന്നു കരുതി വാരിവലിച്ച് ഉപയോഗിക്കേണ്ട; പരിണിത ഫലങ്ങൾ ഉണ്ടാക്കും

കാലിത്തീറ്റ കുംഭകോണക്കേസിൽ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ലാലു പ്രസാദ് യാദവ് നിലവിൽ റാഞ്ചിയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് രാഹുൽ തന്നെ തുടരണമെന്നാണ് ലാലു പ്രസാദ് പറയുന്നത്. ഗാന്ധി കുടുംബത്തിൽ നിന്നല്ലാത്ത ഒരാളെ അധ്യക്ഷ സ്ഥാനത്ത് നിയമിച്ചാൽ ഗാന്ധി കുടുംബത്തിന്റെ കൈയ്യിലെ പാവ എന്ന ആരോപണം ഉണ്ടാകും. രാഷ്ട്രീയ എതിരാളികൾക്ക് അത്തരം വിമർശനങ്ങൾക്ക് രാഹുൽ ഇടനൽകുന്നതെന്തിനാണ്? ലാലു ചോദിക്കുന്നു.

advertisement

പാർലമെന്റ് തെരഞ്ഞെടുപ്പിലെ മോദിയുടെ വിജയം പ്രതിപക്ഷ പാർട്ടികളുടെ മുഴുവൻ പരാജയമാണെന്ന് അംഗീകരിക്കണമെന്നും എവിടെയാണ് തെറ്റ് പറ്റിയതെന്ന് പരിശോധിക്കണമെന്നും ലാലു പറഞ്ഞു. പ്രതിപക്ഷ പാർട്ടികൾ മുഴുവൻ രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി കരുതണമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രാദേശിക പാർട്ടികൾ കൂടുതൽ സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ല. എന്നാൽ ദേശീയ വീക്ഷണം ഇല്ലാത്ത ഒരാളെ പ്രധാനമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിക്കുന്ന വലിയൊരു തെറ്റ് പ്രാദേശിക പാർട്ടികൾ വരുത്തരുത്- ലാലു പറഞ്ഞു.

രാഹുൽ ഗാന്ധിയും അദ്ദേഹത്തിന്റെ കുടുംബവും കോൺഗ്രസിനെ നയിക്കേണ്ടതിന്റെ പ്രാധാന്യം ലാലു ജിക്ക് അറിയാം. അതുകൊണ്ടാണ് ആർഎസ്എസും ബിജെപിയും സോണിയയുടെ വിദേശ പൗരത്വം വിവാദമാക്കിയപ്പോൾ ലാലുജി അവരെ പിന്തുണച്ചത്. രാഹുൽ ഇല്ലാത്ത കോൺഗ്രസ് പാർട്ടിയിലെ എല്ലാവരെയും ഒറ്റക്കെട്ടാക്കി നിർത്താൻ കഴിയാത്ത പാർട്ടിയാക്കി കോൺഗ്രസിനെ മാറ്റുമെന്ന് ആർജെഡി വക്താവ് ശക്തി യാദവ് പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
രാജിവയ്ക്കാനുള്ള രാഹുലിന്റെ തീരുമാനം ആത്മഹത്യാപരം; ലാലു പ്രസാദ് യാദവ്