ഹെർബൽ ആണെന്നു കരുതി വാരിവലിച്ച് ഉപയോഗിക്കേണ്ട; പരിണിത ഫലങ്ങൾ ഉണ്ടാക്കും

അതിമധുരം അമിതമായി അടങ്ങിയ ഉത്പ്പന്നങ്ങൾ രക്തസമ്മർദം വർധിപ്പിച്ച് തലവേദനയ്ക്കും നെഞ്ച് വേദനയ്ക്കും കാരണമാകും

news18
Updated: May 28, 2019, 1:50 PM IST
ഹെർബൽ ആണെന്നു കരുതി വാരിവലിച്ച് ഉപയോഗിക്കേണ്ട; പരിണിത ഫലങ്ങൾ ഉണ്ടാക്കും
ayurveda
  • News18
  • Last Updated: May 28, 2019, 1:50 PM IST
  • Share this:
പ്രകൃതി ദത്തമായ ഉത്പ്പന്നങ്ങൾ ഉപയോഗിക്കുന്നത് പരിണിത ഫലങ്ങൾ ഉണ്ടാക്കുന്നില്ലെന്നാണ് ചിലരുടെ ധാരണ. അതു കൊണ്ട് തന്നെ അവയുടെ ഉപയോഗത്തിന് കൃത്യമായ അളവോ മാനദണ്ഡങ്ങളോ സ്വീകരിക്കാറില്ല. എന്നാൽ അതൊരു തെറ്റായദ്ധാരണയാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഹെർബൽ ഉത്പ്പന്നങ്ങൾ വാരി വലിച്ച് ഉപയോഗിക്കുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

also read: 'മറയ്‌ക്കേണ്ടത് മറച്ചിട്ടുണ്ട്, ആ സാധനം ചെത്തിക്കളയാൻ പറ്റില്ല'; നടി ദൃശ്യ രഘുനാഥിന്റെ കുറിക്കു കൊള്ളുന്ന മറുപടി കേട്ടോ

കനേഡിയൻ മെഡിക്കൽ അസോസിയേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നു. ഹെർബൽ ഉത്പ്പന്നങ്ങൾക്കും വളരെ ദോഷകരമായ പരിണിത ഫലങ്ങൾ ഉണ്ടെന്നാണ് ഇതിൽ വ്യക്തമാക്കിയിരിക്കുന്നത്. കാനഡയിൽ ഉണ്ടായ ഒരു സംഭവത്തിന്‍റെ അടിസ്ഥാനത്തിലാണ് പഠനത്തിൽ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. അതിമധുരത്തിന്റെ വേരുപയോഗിച്ചുള്ള ചായയുടെ അമിത ഉപയോഗത്തെ തുടർന്ന് രക്ത സമ്മർദം വർധിച്ച്  കനേഡിയൻ സ്വദേശിയെ  ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതായി ഇതിൽ വ്യക്തമാക്കുന്നു.

ചില ഹെർബൽ ഉത്പ്പന്നങ്ങൾക്ക് ദോഷകരമായ പരിണിതഫലങ്ങൾ ഉണ്ടാകാറുണ്ട്- കാനഡയിലെ മക് ഗിൽ യൂണിവേഴ്സിറ്റിയിലെ ജീൻ പിയറി ഫാലറ്റ് പറയുന്നു. അതിമധുരം അമിതമായി അടങ്ങിയ ഉത്പ്പന്നങ്ങൾ രക്തസമ്മർദം വർധിപ്പിച്ച് തലവേദനയ്ക്കും നെഞ്ച് വേദനയ്ക്കും കാരണമാകുമെന്നും ഫാലറ്റ് വ്യക്തമാക്കുന്നു.

അതിമധുരം അമിതമായി ഉപയോഗിക്കുന്നത് വഴി ജലം നിലനിർത്തുന്നുവെന്നും പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നുവെന്നും ഫാലറ്റ് പറയുന്നു. ഇതിനെ തുടർന്നാണ് രക്തസമ്മർദം വർധിക്കാൻ കാരണമാകുന്നതെന്നും ഫാലറ്റ്.

അതിമധുരത്തിന്റെ വേര് കൊണ്ടുണ്ടാക്കിയ ചായ അമിതമായി കുടിച്ചതാണ് 84കാരനായ കാനഡ സ്വദേശിയുടെ രക്ത സമ്മർദം വർധിക്കാൻ കാരണമായതെന്നാണ് കണ്ടെത്തൽ. രക്തസമ്മർദം വളരെയധികം വർധിച്ചതിനെ തുടർന്ന് തലവേദന, നെഞ്ച് വേദന, ബോധക്ഷയം തുടങ്ങിയ പ്രശ്നങ്ങളും അദ്ദേഹത്തിനുണ്ടായതായി പഠനം വ്യക്തമാക്കുന്നു.

ആശുപത്രിയിൽ അഡ്മിറ്റാക്കിയപ്പോൾ സ്ഥിരമായി അതിമധുരം കൊണ്ടുള്ള ചായ കുടിക്കുന്ന കാര്യം രോഗി ഡോക്ടർമാരെ അറിയിച്ചിരുന്നു. റമദാൻ കാലത്ത് മിഡിൽ ഈസ്റ്റിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലും അതിമധുരം കൊണ്ടുള്ള ചായ കുടിക്കുന്ന പതിവുണ്ട്.
First published: May 28, 2019, 1:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading