TRENDING:

ഭീകരവാദികൾക്കൊപ്പം ജമ്മു കശ്മീരിലെ മുതിർന്ന പൊലീസ് ഓഫീസർ പിടിയിൽ; മുൻ ഡി എസ് പിയെ ചോദ്യം ചെയ്യുന്നു

Last Updated:

ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ രണ്ട് എകെ 47 റൈഫിളുകളും കണ്ടെടുത്തു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ശ്രീനഗർ: രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ, ലഷ്കർ - ഇ - ത്വയ്ബ ഭീകരവാദികൾക്കൊപ്പം ജമ്മു കശ്മീർ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട് പിടിയിൽ. ഡി എസ് പി ദേവിന്ദർ സിംഗ് ആണ് പിടിയിലായത്. ഇയാളെ ഭീകരവാദിയായി തന്നെ പരിഗണിക്കുമെന്ന് ജമ്മി കശ്മീർ പൊലീസ് അറിയിച്ചു. ദേവീന്ദർ സിംഗിനെ ഇപ്പോൾ ചോദ്യം ചെയ്തു വരികയാണ്.
advertisement

ഡി.എസ്.പി ദേവിന്ദർ സിംഗിന്‍റേത് ഗുരുതരമായ കുറ്റമാണെന്ന് തങ്ങൾ കരുതുന്നതായും അറസ്റ്റിലായ മറ്റ് ഭീകരവദികളെ പോലെ തന്നെ അദ്ദേഹവും പരിഗണക്കപ്പെടുമെന്നും വാർത്താസമ്മേളനത്തിൽ സംസാരിച്ച പൊലീസ് ഇൻസ്പെക്ടർ ജനറൽ വിജയ് കുമാർ പറഞ്ഞു.

ശനിയാഴ്ച ആയിരുന്നു ഇയാളുടെ വാഹനം പൊലീസ് തടഞ്ഞത്. വാഹനം തടയുന്ന സമയത്ത് ഇയാൾക്കൊപ്പം രണ്ട് ഭീകരവാദികളും കൂടാതെ കാറിൽ അഞ്ച് ഗ്രനേഡുകളും ഉണ്ടായിരുന്നു. ഷോപിയൻ മേഖലയിൽ നിന്ന് സിംഗ് വാഹനത്തിൽ തീവ്രവാദികളെ കടത്തി കൊണ്ടു വന്നതായിരിക്കാമെന്നാണ് പൊലീസ് പറയുന്നത്.

advertisement

വടക്കൻ കൊറിയൻ തലവന് പിറന്നാൾ ആശംസ നേർന്ന് ട്രംപ്; ചർച്ച പുനരാരംഭിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വൈറ്റ് ഹൗസ്

ഇയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ രണ്ട് എകെ 47 റൈഫിളുകളും കണ്ടെടുത്തു. സംസ്ഥാന പൊലീസിൽ പല ഉന്നത തസ്തികകളിലും സേവനം അനുഷ്ഠിച്ചിട്ടുള്ളയാളാണ് ദേവിന്ദർ സിംഗ്. അതേസമയം, ദേവിന്ദർ സിംഗും രണ്ട് തീവ്രവാദികളും സഞ്ചരിച്ച വാഹനത്തിന്‍റെ ഉടമ ആരെന്നത് സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തിവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

പാർലമെന്‍റ് ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് അഫ്സൽ ഗുരുവിന് തൂക്കുകയർ നൽകിയ സംഭവത്തിൽ ദേവിന്ദർ സിംഗിനുള്ള പങ്കിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചു. എന്നാൽ, അക്കാര്യം തെളിയിക്കുന്ന രേഖകൾ ഒന്നുമില്ലെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണെന്നുമാണ് ഐജി മറുപടിയായി പറഞ്ഞത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
ഭീകരവാദികൾക്കൊപ്പം ജമ്മു കശ്മീരിലെ മുതിർന്ന പൊലീസ് ഓഫീസർ പിടിയിൽ; മുൻ ഡി എസ് പിയെ ചോദ്യം ചെയ്യുന്നു
Open in App
Home
Video
Impact Shorts
Web Stories