വടക്കൻ കൊറിയൻ തലവന് പിറന്നാൾ ആശംസ നേർന്ന് ട്രംപ്; ചർച്ച പുനരാരംഭിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വൈറ്റ് ഹൗസ്
Last Updated:
പിറന്നാൾ ആഘോഷിക്കുന്ന കിം ജോംഗ് ഉന്നിന് ജന്മദിനാശംസകൾ ലഭിച്ചതായി ഉത്തര കൊറിയ ശനിയാഴ്ച പറഞ്ഞിരുന്നു.
വാഷിംഗ്ടൺ: വടക്കൻ കൊറിയൻ തലവൻ കിം ജോംഗ് ഉന്നിന് പിറന്നാൾ ആശംസ നേർന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. തൊട്ടുപിന്നാലെ കൊറിയയുമായി ചർച്ചകൾ പുനരാരംഭിക്കാൻ താൽപര്യമുണ്ടെന്ന് വ്യക്തമാക്കി വൈറ്റ് ഹൗസ് രംഗത്തെത്തി. വൈറ്റ് ഹൗസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് റോബർട്ട് ഒബ്രിയാൻ ആണ് ഇക്കാര്യം അറിയിച്ചത്.
'ക്രിസ്മസ് സമ്മാനം' നൽകുമെന്ന് പറഞ്ഞ കിം ജോംഗ് ഉൻ അത് കൈമാറാതിരുന്നത് 'ശുഭസൂചന'യായാണ് തങ്ങൾ കാണുന്നതെന്നും ഓബ്രിയാൻ പറഞ്ഞു. കിം ജോംഗ് ഉൻ പറഞ്ഞ ക്രിസ്മസ് സമ്മാനം പ്യോംഗ് യാംഗ് ഒരു ദീർഘദൂര മിസൈൽ തയ്യാറാക്കുന്നത് ആയിരിക്കുമെന്ന് വിദഗ്ദർ അന്ന് പറഞ്ഞിരുന്നു.
തങ്ങൾ ഉത്തര കൊറിയയുമായി ബന്ധപ്പെട്ടെന്നും കഴിഞ്ഞ ഒക്ടോബറിൽ സ്റ്റോക് ഹോമിൽ വെച്ച് ഏറ്റെടുത്ത ചർച്ചകൾ തുടരാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് അവരെ അറിയിച്ചതായും ഓബ്രിയൻ പറഞ്ഞു. ബന്ധം പുനഃസ്ഥാപിക്കാൻ ആഗ്രഹിക്കുന്ന കാര്യം വിത്യസ്ത വഴികളിലൂടെ ശ്രമിക്കുന്നുണ്ടെന്നും ഓബ്രിയൻ അറിയിച്ചു. എന്നാൽ, ഇതു സംബന്ധിച്ച് ദേശീയ സുരക്ഷ കൗൺസിലിന്‍റെ വക്താവ് അഭിപ്രായം വ്യക്തമാക്കിയില്ല.
advertisement
പിറന്നാൾ ആഘോഷിക്കുന്ന കിം ജോംഗ് ഉന്നിന് ജന്മദിനാശംസകൾ ലഭിച്ചതായി ഉത്തര കൊറിയ ശനിയാഴ്ച പറഞ്ഞിരുന്നു. എന്നാൽ, ചർച്ചകളിലേക്ക് മടങ്ങിവരാൻ മാത്രം വ്യക്തിബന്ധം പര്യാപത്മല്ലെന്ന് വാർത്ത ഏജൻസിയായ കെ സി എൻ എയുടെ പ്രസ്താവനയിൽ വ്യക്തമാക്കി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 13, 2020 10:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/World/
വടക്കൻ കൊറിയൻ തലവന് പിറന്നാൾ ആശംസ നേർന്ന് ട്രംപ്; ചർച്ച പുനരാരംഭിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വൈറ്റ് ഹൗസ്