ഫെബ്രുവരിയിൽ നടന്ന പരീക്ഷയിൽ 99.9% മാര്‍ക്ക് നേടിയ കാവ്യ, സ്കോർ മെച്ചപ്പെടുത്തുന്നതിനായാണ് മാർച്ചിൽ വീണ്ടും പരീക്ഷ എഴുതിയത്. ഇതിൽ മുഴുവൻ മാർക്കും നേടുകയും ചെയ്തു. ആദ്യം നേടിയ 99.9% സ്കോർ അടിസ്ഥാനമാക്കി തന്നെ ജെഇഇ അഡ്വാൻസ്ഡിന് യോഗ്യത നേടാൻ കഴിയുമായിരുന്നുവെങ്കിലും അതിൽ തൃപ്തയായിരുന്നില്ലെന്നാണ് കാവ്യ പറയുന്നത്. കൂടുതൽ മികച്ചത് ചെയ്യാനാകുമെന്ന് അറിയാമായിരുന്നുവെന്നും വിദ്യാർഥി കൂട്ടിച്ചേർത്തു.
പ്രശസ്ത കോച്ചിംഗ് സെന്‍ററായ കോട്ടയിലെ വിദ്യാർഥിനിയായ പെൺകുട്ടി, ഐഐടി-ദില്ലിയിൽ നിന്നോ ഐഐടി-ബോംബെയിൽ നിന്നോ കമ്പ്യൂട്ടർ സയൻസ് പഠിക്കാനാണ് ലക്ഷ്യമിടുന്നത്. 'കണക്ക് വളരെ ഇഷ്ടമാണ്, കമ്പ്യൂട്ടർ സയൻസ് എന്നത് കണക്കിന്‍റെ രൂപം തന്നെയാണ്.ഒപ്പം സാമ്പത്തികമായി സ്ഥിരതയുള്ള കരിയറും'. ന്യൂസ് 18നോട് സംസാരിക്കവെ കാവ്യ വ്യക്തമാക്കി.
advertisement
Also Read-നായകളെ പേടിച്ച് മോഷ്ടാവ് മോഷണ മുതൽ തിരികെ നൽകി; രസകരമായ സംഭവം നടന്നത് തെലങ്കാനയിൽ
തനിക്ക് എല്ലായ്പ്പോഴും തുല്യ അവസരങ്ങളുണ്ടായിരുന്നുവെന്നാണ് ജെഇഇ മെയിനിൽ 300 ൽ 300 നേടുന്ന ആദ്യ വനിത എന്ന ബഹുമതിയോട് വിദ്യാർഥി പ്രതികരിച്ചത്. എന്നാൽ മറ്റ് പെൺകുട്ടികൾ നേരിടുന്ന പോരാട്ടത്തെക്കുറിച്ച് അറിയാമെന്നും ഇവർ പറയുന്നു. 'എന്റെ മാതാപിതാക്കൾ എന്നോടും സഹോദരനോടും എപ്പോഴും ഒരുപോലെയാണ് പെരുമാറിയത്. ലിംഗപരമായ വിവേചനം ഒരിക്കലും നേരിടേണ്ടി വന്നിട്ടില്ല. എന്നാൽ ഇന്ത്യയിലെ പല പെൺകുട്ടികളുടെയും അവസ്ഥ ഇതല്ലെന്ന് അറിയാം. എനിക്ക് വിവേചനം നേരിടേണ്ടി വന്നിട്ടില്ലെങ്കിലും, മറ്റ് പെൺകുട്ടികൾ കടന്നുപോകുന്ന കാര്യങ്ങളെക്കുറിച്ച് അറിയാം. തന്റെ നേട്ടം മറ്റ് പെൺകുട്ടികൾക്ക് വാതിൽ തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു' എന്നായിരുന്നു കാവ്യയുടെ വാക്കുകൾ.
Also Read-തേനീച്ചകളെയും കാറിലാക്കി സവാരി നടത്തുന്ന സ്ത്രീ; സോഷ്യൽമീഡിയയിൽ വൈറലായ ചിത്രം
ഡൽഹി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു എഞ്ചിനിയറാണ് കാവ്യയുടെ പിതാവ്. അച്ഛനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പഠനത്തിനായി എഞ്ചിനിയറിംഗ് തെരഞ്ഞെടുത്തതും. പരീക്ഷയ്ക്കായി ദിവസവും ഏഴ്-എട്ട് മണിക്കൂർ വരെ പഠിച്ചിരുന്നു. ആദ്യ ശ്രമത്തിൽ കെമിസ്ട്രി വിഭാഗത്തിൽ മാർക്ക് കുറഞ്ഞിരുന്നു അതുകൊണ്ട് തന്നെ മാർച്ചിലെ പരീക്ഷയ്ക്ക് മുന്നോടിയായി ആ വിഭാഗത്തിൽ കൂടുതൽ ശ്രദ്ധേ കേന്ദ്രീകരിച്ചു. ലോക്ക്ഡൗൺ കാലയളവിൽ മാനസികമായി സമ്മർദ്ദം ഉണ്ടായിരുന്നുവെങ്കിലും പരീക്ഷയിൽ ഉന്നത വിജയം നേടണമെന്ന ഉറച്ച വിശ്വാസം തന്നിലുണ്ടായിരുന്നുവെന്നും കാവ്യ വ്യക്തമാക്കി.
ജെഇഇ മെയിൻ മാർച്ചിൽ നടന്ന പരീക്ഷയുടെ ഫലം കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്. ആറുലക്ഷത്തോളം പേർ എഴുതിയ പരീക്ഷയിൽ പതിമൂന്ന് കുട്ടികളാണ് മുഴുവൻ മാർക്കും നേടിയിരിക്കുന്നത്. ഫെബ്രുവരിയിൽ നടന്ന പരീക്ഷയിൽ ഒമ്പത് കുട്ടികൾ 100% വിജയം കരസ്ഥമാക്കിയിരുന്നു. NTA മെയിൽ നടത്തുന്ന പരീക്ഷ കൂടി കഴിഞ്ഞ ശേഷമാകും ആൾ ഇന്ത്യ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുക.