തേനീച്ചകളെയും കാറിലാക്കി സവാരി നടത്തുന്ന സ്ത്രീ; സോഷ്യൽമീഡിയയിൽ വൈറലായ ചിത്രം
- Published by:Naseeba TC
- news18-malayalam
Last Updated:
കാറിന്റെ പി൯വശത്തെ സീറ്റിൽ തേനിച്ചക്കൂടും കാറിനകത്തും വശങ്ങളിലെ ഗ്ലാസുകളിലും നിറയെ തേനീച്ചകളെ കാണാം
നൂറു കണക്കിന് തേനീച്ചകളെ കാറിനകത്താക്കി ഡ്രൈവ് ചെയ്തു പോകുന്ന സ്ത്രീയുടെ വിചിത്രമായ ചിത്രമാണ് ഇപ്പോൾ ഇന്റര്‍നെറ്റിലെ ചൂട൯ ചർച്ച. ഞായറാഴ്ച്ചയാണ് അമേരിക്കക്കാരിയായ സ്ത്രീ കാറിന്റെ പി൯വശത്തെ സീറ്റിൽ തേനീച്ചക്കൂടുമായി തന്റെ ടൊയോട്ട പ്രിയസ് കാറോടിച്ചു പോകുന്ന ചിത്രം സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. കാറിന്റെ വിന്റോകളിൽ നിറയെ തേനീച്ചകൾ തിങ്ങി നിൽക്കുന്നതു കാണാം.
അലബാമ സംസ്ഥാനത്തെ ഡാഫ്നെയിൽ വെച്ചാണ് വാഹനമോടിക്കുന്ന സ്ത്രീയുടെ ചിത്രം പകർത്തിയത്. ജോസ്ലി൯ ജോർഡ൯ എന്ന സ്ത്രീയാണ് ആദ്യമായി ഈ ചിത്രം ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തത്. മാർച്ച് 19 നാണ് ആരെന്ന് തിരിച്ചറിയാത്ത സ്ത്രീ ഇതുവഴി പാസ് ചെയ്തതെന്ന് ജോർഡ൯ പറയുന്നു.
കാറിന്റെ പി൯വശത്തെ സീറ്റിൽ മരം കൊണ്ടു നിർമ്മിച്ച ഒരു തേനിച്ചക്കൂടും കാറിനകത്തും വശങ്ങളിലെ ഗ്ലാസുകളിലും നിറയെ തേനീച്ചകളെ കാണാം.
എന്നാൽ വാഹനമോടിക്കുന്ന സ്ത്രീയുടെ ഭാവം കണ്ടാൽ ഈ ജീവികൾ വാഹനത്തിനകത്ത് നിൽക്കുന്നതു കൊണ്ട് പ്രത്യേക ശല്യമൊന്നും ഉള്ളതായി അവൾക്ക് തോന്നുന്നില്ല താനും. മെട്രോ യുകെയിൽ വന്ന റിപ്പോർട്ട് പ്രകാരം അസംഖ്യം തേനീച്ചകൾ ചുറ്റും കൂടുമ്പോഴും ഫോണിൽ സംസാരിച്ചു കൊണ്ടാണ് സ്ത്രീ വാഹനമോടിച്ചിരുന്നത്.
advertisement
വാഹനത്തിനകത്തെ തേനിച്ചകളെ കണ്ടപ്പോൾ സ്ത്രീ ഇപ്പോൾ മരിക്കുമെന്നാണ് തനിക്ക് തോന്നിയതെന്ന് ഫോട്ടോ പകർത്തിയ ജോർഡ൯ പറയുന്നു. തേനീച്ചകളുമായി സഞ്ചരിക്കൽ ചില ഘട്ടങ്ങളിൽ അത്യാവശ്യമായി വരുമെന്ന് തനിക്കറിയാം. പക്ഷെ, അതിന്റേയായ രീതികൾ പിന്തുടർന്നു കൊണ്ടാണ് അത് ചെയ്യേണ്ടത്- ജോർഡ൯ പറയുന്നു.
advertisement
എല്ലാം വളരെ നോർമൽ ആണ് എന്ന രീതിയിൽ സംസാരിച്ചു കൊണ്ടാണ് സ്ത്രീ വാഹനമോടിച്ചിരുന്നത് എന്ന് പറഞ്ഞ ജോർഡ൯ ഇടക്കിടെ അവൾ ആളുകളെ കാണുമ്പോൾ ഹോണടിച്ചിരുന്നുവെന്നും പറയുന്നു. തേനീച്ചകൾ കാറിന്റെ മു൯വശത്തെ സീറ്റിലുമുണ്ടായിരുന്നു എന്ന് താ൯ പിന്നീടാണ് മനസ്സിലാക്കിയതെന്നും സമൂഹ മാധ്യമങ്ങളിൽ ഈ ചിത്രം പങ്കുവെച്ച സ്ത്രീ ഓർത്തെടുക്കുന്നു. വൈറലായ ചിത്രത്തിൽ കണ്ട സ്ത്രീ ഒരു ഡ്രൈവറാണെന്ന് യാഹൂ ന്യൂസ് ഓസ്ത്രേലിയ റിപ്പോർട്ട് ചെയ്യുന്നു. തേനീച്ച വളർത്തുകാര൯ സംഭത്തെ കുറിച്ച് ഒരു വിശദീകരണ കുറിപ്പ് ഇറക്കിയിട്ടുണ്ട്.
advertisement
"നിർഭാഗ്യകരമെന്നോണം, എന്റെ ഡ്രൈവർ സിഗ്നലൊന്നും ശ്രദ്ധിക്കാതെയാണ് വാഹനമോടിച്ചിരുന്നുത്. അതുകൊണ്ട് തന്നെ പല അവസരങ്ങളിൽ പെട്ടെന്ന് ബ്രേക്കമർത്തേണ്ടി വന്നു. ശക്തമായി ബ്രേക്ക് ചവിട്ടിയതു കൊണ്ടാണ് തേനിച്ച കൂടിന്റെ കുറ്റി മാറിപ്പോയി തേനീച്ചകൾ പുറത്തെത്തിയത്. പുറത്ത് നിന്ന് കാണുമ്പോൾ ഈ കാഴ്ച്ച കൂടുതൽ ഭീകരമായിരുന്നു." എന്നാണ് വിശദീകരണം. അതേസമയം, ഫെയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം ഇപ്പോൾ ലഭ്യമല്ല.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 24, 2021 1:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
തേനീച്ചകളെയും കാറിലാക്കി സവാരി നടത്തുന്ന സ്ത്രീ; സോഷ്യൽമീഡിയയിൽ വൈറലായ ചിത്രം