TRENDING:

പുൽവാമ ഭീകരാക്രമണം; കാറുടമയായ ജെയ്ഷെ ഭീകരവാദി അറസ്റ്റില്‍

Last Updated:

പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയും മുഖ്യസൂത്രധാരന്‍ മുദാസറിന്റെ അടുത്ത അനുയായിയുമാണ് അറസ്റ്റിലായ സജദ് ഖാന്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: ജെയ്‌ഷെ മുഹമ്മദ് ഭീകരവാദിയായ സജദ് ഖാന്‍ അറസ്റ്റില്‍. പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച കാറിന്റെ ഉടമയും മുഖ്യസൂത്രധാരന്‍ മുദാസറിന്റെ അടുത്ത അനുയായിയുമാണ് അറസ്റ്റിലായ സജദ് ഖാന്‍. ഡല്‍ഹി പോലീസിന്റെ സ്‌പെഷല്‍ സെല്ലാണ് സജദിനെ അറസ്റ്റ് ചെയ്തത്.
advertisement

BJP നേതാക്കൾ 1800 കോടി രൂപയുടെ കോഴപ്പണം കൈപ്പറ്റിയെന്ന് കോൺഗ്രസ്

പുൽവാമ തന്നെയാണ് ഇയാളുടെ സ്വദേശമെന്നാണ് റിപ്പോർട്ട്. കമ്പിളിക്കച്ചവടക്കാരാനായി വേഷം മാറി ജീവിക്കുകയായിരുന്നു സജദ് ഖാൻ. ഡല്‍ഹി ചെങ്കോട്ടയ്ക്കു സമീപത്തുനിന്ന് വ്യാഴാഴ്ച രാത്രിയായിരുന്നു 27 കാരനായ സജദ് ഖാനെ അറസ്റ്റ് ചെയ്തത്.

നഴ്സുമാർക്കും പെർഫ്യൂഷനിസ്റ്റുകൾക്കും സൗദിയിൽ അവസരം

പുൽവാമ അക്രമത്തിന് ചുക്കാൻ പിടിച്ച മുദാസറിന്റെ നിർദ്ദേശപ്രകാരമാണ് ഇയാൾ ഡൽഹിയിൽ എത്തിയത്. ഇവിടെ സ്ലീപ്പർ സെൽ രൂപീകരിക്കുക എന്നതായാരുന്നു സജദ് ഖാൻ ദൗത്യം. എന്നാൽ നീക്കങ്ങൾ മുൻ കൂട്ടി അറിഞ്ഞ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

advertisement

പുൽവാമയിൽ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്. ഫെബ്രുവരി 14നായിരുന്നു ഇത്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
പുൽവാമ ഭീകരാക്രമണം; കാറുടമയായ ജെയ്ഷെ ഭീകരവാദി അറസ്റ്റില്‍