നഴ്സുമാർക്കും പെർഫ്യൂഷനിസ്റ്റുകൾക്കും സൗദിയിൽ അവസരം
Last Updated:
വിശദ വിവരങ്ങള്‍ അടങ്ങിയ ബയോഡാറ്റ ഒഡെപെക് വെബ് സൈറ്റില്‍ കൊടുത്തിരിക്കുന്ന മാതൃകയില്‍ മാര്‍ച്ച് 26ന് നകം saudimoh2019.odepc@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. വിശദ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in, എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
കൊച്ചി: സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് നഴ്സുമാർക്കും പെർഫ്യൂഷനിസ്റ്റുകൾക്കും അവസരം. സൗദി അറേബ്യന്‍ സര്‍ക്കാര്‍ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ റിയാദിലുള്ള ആശുപത്രിയിലേക്കാണ് നിയമനം.
ഇന്റേണ്‍ഷിപ്പ് കൂടാതെ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുള്ള ബി.എസ്.സി./എം.സ്.സി/പി.എച്ച്.ഡി നഴ്‌സുമാര്‍ക്കാണ് (സ്ത്രീകള്‍ മാത്രം) അവസരം. പെര്‍ഫ്യൂഷനിസ്റ്റുകൾ ഇന്റേണ്‍ഷിപ്പ് കൂടാതെ മൂന്ന് വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുള്ള ബിരുദധാരികളായിരിക്കണം.
നഴ്സുമാരെയും പെർഫ്യൂഷനിസ്റ്റുകളെയും തെരഞ്ഞെടുക്കുന്നതിനായി കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്‌നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനുള്ള ഇന്റര്‍വ്യൂ ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍ ഡല്‍ഹിയില്‍ നടത്തും.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദ വിവരങ്ങള്‍ അടങ്ങിയ ബയോഡാറ്റ ഒഡെപെക് വെബ് സൈറ്റില്‍ കൊടുത്തിരിക്കുന്ന മാതൃകയില്‍ മാര്‍ച്ച് 26ന് നകം saudimoh2019.odepc@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കണം. വിശദ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in, എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
advertisement
Location :
First Published :
March 22, 2019 4:21 PM IST