BJP നേതാക്കൾ 1800 കോടി രൂപയുടെ കോഴപ്പണം കൈപ്പറ്റിയെന്ന് കോൺഗ്രസ്

Last Updated:

അരുൺ ജെയ്റ്റ്ലി, രാജ്നാഥ് സിംഗ്, നിതിൻ ഗഡ്കരി, എൽ കെ അദ്വാനി, മുരളിമനോഹർ ജോഷി എന്നിവർക്ക് പണം ലഭിച്ചതായി കോൺഗ്രസ്

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബിജെപിക്കെതിരെ അഴിമതി ആരോപണവുമായി കോൺഗ്രസ്. കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ ഡയറിക്കുറിപ്പുകളുടെ അടിസ്ഥാനത്തിലാണ് ആരോപണം. ബിജെപി കേന്ദ്രനേതാക്കൾ കൈക്കൂലി വാങ്ങിയ കണക്കുകളും ‌തെളിവുകളും കാരവൻ മാഗസിൻ പുറത്തുവിട്ടിരുന്നു. ആദായ നികുതി വകുപ്പിന്റെ കൈവശമുള്ള യെദ്യൂരപ്പയുടെ ഡയറിയാണ് മാഗസിൻ പുറത്തുവിട്ടത്.
കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരി, അരുൺ ജെയ്‌റ്റ്ലി, രാജ്‌നാഥ് സിംഗ് തുടങ്ങിയ ബിജെപിയുടെ കേന്ദ്രനേതാക്കൾ 1800 കോടി രൂപ കൈക്കൂലി വാങ്ങിയതായാണ് ആരോപണം. ഇതിന് പിന്നാലെ ബി.ജെ.പി നേതാക്കൾക്കെതിരെ രംഗത്തുവന്ന കോൺഗ്രസ് നേതാവ് ഇവർക്കെതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടു. കാവൽക്കാരൻ കള്ളനാണെന്ന് ഇതോടെ തെളിയുമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജേവാല വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
advertisement
പാർട്ടി കേന്ദ്ര കമ്മിറ്റിക്ക് ആയിരം കോടി രൂപ നൽകിയെന്നും ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്കും ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്കും 150 കോടി രൂപ വീതവും ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന് 100 കോടിരൂപയും നൽകിയെന്ന് ഡയറിയിൽ പറയുന്നു. മുതിർന്ന നേതാക്കളായ എൽ കെ അദ്വാനിക്കും മുരളിമനോഹര്‍ ജോഷിക്കും 50 കോടി രൂപ വീതവും നൽകിയെന്നും പറയുന്നു. നിതിൻ ഗ‍ഡ്കരിയുടെ മകന്റെ കല്യാണത്തിന് യെദ്യൂരപ്പ പത്ത് കോടി നൽകിയെന്നും കാരവാൻ റിപ്പോർട്ട് ചെയ്യുന്നു. ജഡ്ജിമാർക്കും അഭിഭാഷകർക്കുമായി മുന്നൂറ് കോടി രൂപ നൽകിയെന്നും ഡയറിയിലുണ്ട്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/India/
BJP നേതാക്കൾ 1800 കോടി രൂപയുടെ കോഴപ്പണം കൈപ്പറ്റിയെന്ന് കോൺഗ്രസ്
Next Article
advertisement
'അതിദാരിദ്ര്യത്തില്‍ നിന്ന് മാത്രമേ നാം മുക്തമായിട്ടുള്ളൂ; ദാരിദ്ര്യം ഇനിയും ബാക്കി'; മമ്മൂട്ടി
'അതിദാരിദ്ര്യത്തില്‍ നിന്ന് മാത്രമേ നാം മുക്തമായിട്ടുള്ളൂ; ദാരിദ്ര്യം ഇനിയും ബാക്കി'; മമ്മൂട്ടി
  • കേരളം അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തമായെങ്കിലും ദാരിദ്ര്യം ഇനിയും ബാക്കിയാണെന്ന് മമ്മൂട്ടി പറഞ്ഞു.

  • ദാരിദ്ര്യം പൂര്‍ണമായി നീക്കിയാല്‍ മാത്രമേ സാമൂഹിക ജീവിതം വികസിക്കൂ.

  • കേരളപ്പിറവി ദിനത്തില്‍ മമ്മൂട്ടി പൊതുവേദിയില്‍

View All
advertisement