തന്റെ നിലപാടുകൾ കാരണം ദീപക്കിന് വലിയ സാമ്പത്തിക നഷ്ടങ്ങൾ സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം നടത്തുന്ന ജിമ്മിൽ വരുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.ബഹിഷ്കരണ ഭീഷണി നേരിടുന്ന ദീപക്കിന്‍റെ ജിംനേഷ്യത്തിലെത്തി പതിനായിരം രൂപയുടെ വാര്‍ഷിക അംഗത്വവും ജോൺ ബ്രിട്ടാസ് എംപി എടുത്തു.ദീപക്കിനെ ഊരുവിലക്കാനും ജീവിതമാർഗ്ഗം തടസ്സപ്പെടുത്താനും ഗൂഢശ്രമങ്ങൾ നടക്കുന്നുണ്ടെന്നും വിദ്വേഷ പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്താൻ ദീപക്കിനെപ്പോലുള്ളവർ രാജ്യത്തിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൗരി ഗർവാളിലെ കോട്ദ്വാർ നഗരത്തിലുള്ള 'ബാബ സ്‌കൂൾ ഡ്രസ്' എന്ന മുപ്പത് വർഷം പഴക്കമുള്ള തുണിക്കടയുടെ പേര് മാറ്റാൻ ബജ്‌റങ്ദൾ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് വിവാദങ്ങൾ ഉണ്ടായത്. കടയുടെ പേരിലെ 'ബാബ' എന്ന വാക്ക് പ്രാദേശിക ക്ഷേത്രത്തിന്റെ പേരിന്റെ ഭാഗമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. റിപ്പബ്ലിക് ദിനത്തിൽ കടയ്ക്ക് മുന്നിലെത്തി ബഹളം വെച്ച പ്രതിഷേധക്കാരെ സമീപവാസിയായ ദീപക് തടയുകയായിരുന്നു. ഇതിനിടെ തന്റെ പേര് ചോദിച്ചവരോട് 'മേരാ നാം മുഹമ്മദ് ദീപക്' എന്ന് അദ്ദേഹം മറുപടി നൽകുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
advertisement
