TRENDING:

തൃശൂർ ഒരബദ്ധം; സുരേഷ് ഗോപി മുന്ന; നേമം പോലെ ലോക്സഭാ അക്കൗണ്ടും പൂട്ടിക്കും: ജോൺ ബ്രിട്ടാസ്

Last Updated:

ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കുകയാണ് ബിജെപിയെന്നും ഇത് തിരിച്ചറിയാനുള്ള കഴിവ് മലയാളിക്കുണ്ടെന്നും ജോൺ ബ്രിട്ടാസ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂരിൽ ഒരു അബദ്ധം പറ്റിയെന്നുെ നേമം പോലെ ബിജെപിയുടെ ലോകസഭ അക്കൗണ്ടും പൂട്ടിക്കുംമെന്നും ജോൺ ബ്രിട്ടാസ് എംപി. വഖഫ് ഭേദഗതി ബില്ലിലെ ചർച്ചയിൽ രാജ്യ സഭയൽ സംസാരിക്കുകയായിരുന്നു ജോൺ ബ്രിട്ടാസ്. സുരേഷ്ഗോപി എം.പിയെ എമ്പുരാൻ സിനിമയിലെ മുന്ന എന്ന കഥാപാത്രത്തോട് ഉപമിച്ച ജോൺ ബ്രിട്ടാസ് ഇതുപോലുള്ള മുന്നമാരെ തിരിച്ചറിയാനുള്ള കഴിവ് മലയാളികൾക്കുണ്ടെന്നും പറഞ്ഞു.
News18
News18
advertisement

Also Read:സിപിഎം 800 പേരെ കൊന്ന പാർട്ടി;നിങ്ങൾക്ക് രാഷ്ട്രീയത്തിന്റെ കൈ മാത്രമല്ല മറ്റു പലതും പൊള്ളി ഇനിയും പൊള്ളും;സുരേഷ് ​ഗോപി

മുനമ്പത്തെ ആൾക്കാരിൽ ഒരാൾക്ക് പോലും വീട് നഷ്ടപ്പെടില്ല. ഇത് ഇടതുപക്ഷ ഗവണമെന്റിന്റെ വാഗ്ദാനമാണത്. അഞ്ച് ലക്ഷം ഭവന രഹിതർക്ക് വീട് നൽകാനുള്ള കരുത്തും ആർജവവും ആത്മാർത്ഥതയും ഇടതു പക്ഷത്തിനുണ്ടെങ്കിൽ മുനമ്പത്തെ ജനങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വവും ഇടതുപക്ഷ സർക്കാരിനുണ്ട്. ക്രൈസ്തവരുടെ പേരിൽ മുതലക്കണ്ണീരൊഴുക്കുകയാണ് ബിജെപിയെന്നും ഇത് തിരിച്ചറിയാനുള്ള കഴിവ് മലയാളിക്കുണ്ടെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.

advertisement

'എത്ര പേരെ നിങ്ങൾ ഉത്തരേന്ത്യയിൽ നിന്ന് ആട്ടിപ്പായിച്ചു. അൻപതിനായിരത്തിലേറെപ്പേരാണ് മണിപ്പൂരിൽ അഭയാർത്ഥികളായി കഴിയുന്നത്.എത്ര ആൾക്കാർ രാജ്യം വിട്ടു. നിങ്ങൾക്ക് അവരെക്കുറിച്ചൊന്നും പറയാനില്ല. എത്രോയോ പള്ളികൾ തകർത്തു നിങ്ങൾ.' ബി.ജെ.പിയെ വിമർശിച്ചുകൊണ്ട് ജോൺ ബ്രിട്ടാസ് പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

സുരേഷ് ഗോപിയും ജോൺ ബ്രിട്ടാസും മലയാളത്തിലും ഇംഗ്ളീഷിലുമാണ് രാജ്യ സഭയിൽ ചർച്ചയിൽ സംസാരിച്ചത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും ടിപി 51 റീ റിലീസ് ചെയ്യാൻ എമ്പുരാന് വേണ്ടി നിലവിളിക്കുന്നവർക്ക് ധൈര്യമുണ്ടോ എന്ന് ബ്രിട്ടാസിന് മറുപടിയായി സുരേഷ് ഗോപി പറഞ്ഞു. ജോൺ ബ്രിട്ടാസിന്റെ എമ്പുരാൻ പരാമർശത്തിനെതിരെയായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമ റീ റിലീസ് ചെയ്യാൻ ധൈര്യമുണ്ടോ എന്നും സുരേഷ്ഗോപി ചോദിച്ചു.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
തൃശൂർ ഒരബദ്ധം; സുരേഷ് ഗോപി മുന്ന; നേമം പോലെ ലോക്സഭാ അക്കൗണ്ടും പൂട്ടിക്കും: ജോൺ ബ്രിട്ടാസ്
Open in App
Home
Video
Impact Shorts
Web Stories