advertisement

സിപിഎം 800 പേരെ കൊന്ന പാർട്ടി;നിങ്ങൾക്ക് രാഷ്ട്രീയത്തിന്റെ കൈ മാത്രമല്ല മറ്റു പലതും പൊള്ളി ഇനിയും പൊള്ളും;സുരേഷ് ​ഗോപി

Last Updated:

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും ടിപി 51ഉം റീ റിലീസ് ചെയ്യാൻ എമ്പുരാന് വേണ്ടി നിലവിളിക്കുന്നവർക്ക് ധൈര്യമുണ്ടോ എന്നും സുരേഷ് ഗോപി

News18
News18
വഖഫ് നിയമ ഭേദഗതി ബില്ലിലെ ചർച്ചയിൽ ലോക്സഭയിൽ ജോൺ ബ്രിട്ടാസിന് ശക്തമായ മറുപടിയുമായി കേന്ദ്ര മന്ത്രി സുരേഷ്ഗോപി. സിപിഎം 800 പേരെ കൊന്ന പാർട്ടിയാണെന്നും നിങ്ങൾക്ക് രാഷ്ട്രീയത്തിന്റെ കൈ മാത്രമല്ല മറ്റ് പലതും പൊള്ളിയെന്നും  ഇനിയും പൊള്ളുംമെന്നും ജോൺ ബ്രിട്ടാസിന് മറുപടിയായി സുരേഷ് ​ഗോപി പറഞ്ഞു.
എണ്ണൂറലധികം പേരെയാണ്  സിപിഎമ്മും അവരുട കൊലപാതക രാഷ്ട്രീയവും കേരളത്തിൽ കൊന്നൊടുക്കിയതെന്ന്  സുരേഷ്ഗോപി പറഞ്ഞു. മുനമ്പത്തെ 600 ഓളം കുടുംബങ്ങളെ ചതിയിൽപ്പെടുത്തിയതാണ്. വഖഫ് നിയമ ഭേദഗതിക്കെതിരേ കേരള നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലില്‍ മുക്കുകയല്ല ചവിട്ടിത്താഴ്ത്തിയിരിക്കും കേരളത്തിലെ ജനങ്ങളെന്നും സുരേഷ് ഗോപി പറഞ്ഞു.
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും ടിപി 51 റീ റിലീസ് ചെയ്യാൻ എമ്പുരാന് വേണ്ടി നിലവിളിക്കുന്നവർക്ക് ധൈര്യമുണ്ടോ എന്നും ബ്രിട്ടാസിന് മറുപടിയായി സുരേഷ് ഗോപി പറഞ്ഞു. ജോൺ ബ്രിട്ടാസിന്റെ എമ്പുരാൻ പരാമർശത്തിനെതിരെയായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന സിനിമ റീ റിലീസ് ചെയ്യാൻ ധൈര്യമുണ്ടോ എന്നും സുരേഷ്ഗോപി ചോദിച്ചു.
advertisement
എമ്പുരാന്‍ ചിത്രത്തിലെ ഭാഗങ്ങള്‍ ഒഴിവാക്കാനോ ചിത്രം റീ സെന്‍സര്‍ ചെയ്യാനോ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കുമേല്‍ യാതൊരു സമ്മര്‍ദവും ഉണ്ടായിരുന്നില്ലെന്നും ചിത്രത്തിലെ ടൈറ്റില്‍ കാര്‍ഡില്‍ നിന്ന് തന്റെ പേര് ഒഴിവാക്കണമെന്നു പറഞ്ഞ് ചിത്രത്തിന്റെ നിര്‍മാതാക്കളെ ആദ്യം ബന്ധപ്പെട്ടതും താനാണെന്നും സുരേഷ്ഗോപി പറഞ്ഞു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
സിപിഎം 800 പേരെ കൊന്ന പാർട്ടി;നിങ്ങൾക്ക് രാഷ്ട്രീയത്തിന്റെ കൈ മാത്രമല്ല മറ്റു പലതും പൊള്ളി ഇനിയും പൊള്ളും;സുരേഷ് ​ഗോപി
Next Article
advertisement
20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്
20 കോടി ക്രിസ്മസ് ബംപർ തർക്കം; ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകുമെന്ന് ലോട്ടറി വകുപ്പ്
  • 20 കോടി രൂപയുടെ ക്രിസ്മസ് ബംപർ ലോട്ടറി തർക്കത്തിൽ ടിക്കറ്റ് ഹാജരാക്കുന്നവർക്ക് സമ്മാനം നൽകും

  • ലോട്ടറി ടിക്കറ്റ് സുരക്ഷിതമായി സൂക്ഷിക്കുക ഉടമയുടെ ഉത്തരവാദിത്വമാണെന്ന് ലോട്ടറി വകുപ്പ്

  • ഹൈക്കോടതിയുടെ അന്തിമ നിർദേശങ്ങൾക്കനുസരിച്ച് മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ

View All
advertisement