Also Read-ജയ ബച്ചനെ കടുത്ത ഭാഷയിൽ വിമർശിച്ച് കങ്കണ റണൗട്ട്; എതിർപ്പുമായി സ്വര ഭാസ്കർ
ബോളിവുഡിനെയും മഹാരാഷ്ട്ര സർക്കാരിനെയും വിമർശിച്ചു കൊണ്ടുള്ള കങ്കണയുടെ പ്രസ്താവനയ്ക്കെതിരെ ഊർമ്മിള രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഒരി ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഊര്‍മ്മിളയ്ക്കെതിരെ കങ്കണയുടെ അധിക്ഷേപം. ഊർമ്മിളയെ 'സോഫ്റ്റ് പോൺ സ്റ്റാർ'എന്നാണ് കങ്കണ വിശേഷിപ്പിക്കുന്നത്. 'ഊർമ്മിള, അവരൊരു സോഫ്റ്റ് പോൺ താരമാണ്.. ഇതൊരു വെട്ടിത്തുറന്ന് പറച്ചിലാണെന്ന് എനിക്കറിയാം. പക്ഷെ അവർ അവരുടെ അഭിനയത്തിന്‍റെ പേരിലല്ല അറിയപ്പെടുന്നതെന്ന് ഉറപ്പാണ്.. എന്തിനാണ് അവർ അറിയപ്പെടുന്നത്. സോഫ്റ്റ് പോണിലൂടെ അല്ലേ? എന്നായിരുന്നു കങ്കണയുടെ ചോദ്യം.
advertisement
എന്നാൽ വിഷയത്തിൽ ഊര്‍മ്മിള ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. മറിച്ച് കഴിഞ്ഞ ദിവസം രാത്രിയിലുള്ള ഇവരുടെ ട്വീറ്റ് കങ്കണയ്ക്കുള്ള മറുപടിയായാണ് കരുതപ്പെടുന്നത്.
'പക മനുഷ്യരെ എരിച്ചു കൊണ്ടേയിരിക്കും.. സംയമനമാണ് പക നിയന്ത്രിച്ച് നിർത്താനുള്ള ഏക മാർഗം' എന്ന ശിവാജി മഹാരാജിന്‍റെ ഉദ്ദരണിയാണ് ഊര്‍മ്മിള ട്വീറ്റ് ചെയ്തിരിക്കുന്നത്.