പരാതി പ്രകാരം, ലഖ്‌നൗ സ്വദേശിയായ നിഷാന്ത് കുമാറിനെ 2023 ജൂൺ 22നാണ് യുവതി വിവാഹം കഴിച്ചത്. വിവാഹസമയത്ത് ആഭരണങ്ങൾ, 8 ലക്ഷം രൂപ, മഹീന്ദ്ര താർ എസ്‌യുവി എന്നിവയുൾപ്പെടെ സ്ത്രീധനമായി നൽകിയിരുന്നു. ആദ്യ ദിവസങ്ങളിൽ കുഴപ്പങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഭർത്താവിന്റെ വീട്ടിലേക്ക് മാറിയതോടെ കാര്യങ്ങൾ മാറിമറിഞ്ഞു.
ഭർത്താവ് തന്നോട് അകലം പാലിച്ചിരുന്നതായും ശാരീരിക ബന്ധത്തിന് താല്പര്യം കാണിച്ചിരുന്നില്ലെന്നും യുവതി ആരോപിക്കുന്നു. കൂടാതെ, ഉറങ്ങുന്ന സമയത്ത് ഭർതൃമാതാവ് തങ്ങൾക്കിടയിൽ വന്ന് കിടക്കാറുണ്ടെന്നും, അനുവാദമില്ലാതെ മുറിയിൽ കടന്നുവരുന്ന ഭർതൃപിതാവ് തന്റെ സമ്മതമില്ലാതെ ചിത്രങ്ങൾ പകർത്താറുണ്ടെന്നും യുവതി പരാതിയിൽ പറയുന്നു. ഇക്കാര്യങ്ങൾ ഭർത്താവിനോട് പറഞ്ഞപ്പോൾ അദ്ദേഹം അത് അവഗണിക്കുകയും വേണമെങ്കിൽ മറ്റാരെയെങ്കിലും വിവാഹം കഴിക്കാൻ നിർദേശിക്കുകയും ചെയ്തു.
advertisement
ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും ഈ വിവരം വീട്ടുകാർക്ക് അറിയാമായിരുന്നുവെന്നും യുവതി പറഞ്ഞു. ഭർത്താവ് ദിവസവും നിരവധി ഗുളികകൾ കഴിക്കാറുണ്ടായിരുന്നു. രക്തസമ്മർദത്തിനുള്ള മരുന്നാണെന്നാണ് വീട്ടുകാർ അന്ന് പറഞ്ഞിരുന്നത്.
എന്നാൽ 2024 ഏപ്രിലിൽ വീട്ടിൽ നിന്ന് ലഭിച്ച ചില മെഡിക്കൽ രേഖകൾ യുവതിയെ ഞെട്ടിച്ചു. ലഹരി ഉപയോഗം മൂലം ഭർത്താവിന്റെ രണ്ട് വൃക്കകളും തകരാറിലാണെന്നും 2022 മുതൽ അദ്ദേഹം ഡയാലിസിസിന് വിധേയനാകുന്നുണ്ടെന്നും ആ രേഖകളിൽ നിന്ന് മനസ്സിലായി. ഇക്കാര്യം ചോദിച്ചപ്പോൾ ഒന്നുകിൽ 30 ലക്ഷം രൂപ നൽകണം അല്ലെങ്കിൽ വൃക്ക മാറ്റിവെക്കാൻ തയാറാകണം എന്ന് പറഞ്ഞ് ഭർതൃവീട്ടുകാർ ഭീഷണിപ്പെടുത്തിയതായി യുവതി ആരോപിക്കുന്നു.
തുടർച്ചയായ പീഡനങ്ങളെത്തുടർന്ന് 2024 ഒക്ടോബർ 11ന് യുവതി ഭർതൃവീട് വിട്ട് കാൺപൂരിലെ സ്വന്തം വീട്ടിലേക്ക് മടങ്ങി. തന്റെ ആഭരണങ്ങൾ അവർ വിട്ടുനൽകുന്നില്ലെന്നും യുവതി ആരോപിച്ചു.
സംഭവത്തിൽ നിഷാന്ത് കുമാറിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡനം, വഞ്ചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കാൺപൂരിലെ ചക്കേരി പൊലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണെന്നും ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അഭിഷേക് പാണ്ഡെ അറിയിച്ചു.
Summary: In a shocking case of domestic cruelty from Kanpur, Uttar Pradesh, a woman has filed a police complaint against her husband, Nishant Kumar, and his family for dowry harassment, fraud, and physical/mental torture. The victim, who married Nishant in June 2023, alleged that despite her family providing a substantial dowry (including a Mahindra Thar SUV and ₹8 lakh cash), the harassment began almost immediately. She claimed her mother-in-law would frequently sleep between the couple, and her father-in-law would enter their bedroom without permission to take photos of her without consent.
