TRENDING:

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കാന്തപുരം അബൂബക്കർ മുസ്ലിയാർ കൂടിക്കാഴ്ച നടത്തി

Last Updated:

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും ജാമിഅ മർക്കസിന്റെയും നേതൃത്വത്തിൽ നടക്കുന്ന വിദ്യാഭ്യാസ-സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

advertisement
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ‌ ന്യൂഡൽഹിയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സാമൂഹികം, മാനുഷികം, വിദ്യാഭ്യാസം, വികസനം തുടങ്ങിയ വിവിധ മേഖലകളെക്കുറിച്ച് ഇരുവരും അർത്ഥവത്തായ ചർച്ചകൾ നടത്തി. ന്യൂനപക്ഷ ക്ഷേമം, പ്രധാനപ്പെട്ട അന്താരാഷ്ട്ര സംഭവവികാസങ്ങൾ എന്നിവയും ചർച്ചാവിഷയമായി.
പ്രധാനമന്ത്രിയും കാന്തപുരം അബൂബക്കറും
പ്രധാനമന്ത്രിയും കാന്തപുരം അബൂബക്കറും
advertisement

'മാനവികതയ്ക്കൊപ്പം' എന്ന പ്രമേയത്തിൽ അടുത്തിടെ കേരളത്തിൽ നടത്തിയ യാത്രയ്ക്കിടെ വിവിധ ജനവിഭാഗങ്ങളിൽ നിന്ന് ലഭിച്ച പരാതികളും നിർദ്ദേശങ്ങളും ഗ്രാൻഡ് മുഫ്തി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. വരാനിരിക്കുന്ന വിശുദ്ധ റമദാൻ മാസത്തെക്കുറിച്ചുള്ള സന്ദേശവും അദ്ദേഹം പ്രധാനമന്ത്രിക്ക് കൈമാറി.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും ജാമിഅ മർക്കസിന്റെയും നേതൃത്വത്തിൽ നടക്കുന്ന വിദ്യാഭ്യാസ-സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന്റെ പുരോഗതിക്കും ആഗോളതലത്തിൽ ഇന്ത്യയുടെ യശസ്സ് ഉയർത്തുന്നതിനും വലിയ സംഭാവനകൾ നൽകുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

advertisement

സാമ്പത്തിക വളർച്ചയ്‌ക്കൊപ്പം സന്തോഷവും മാനവ വികസന സൂചികകളും മുൻനിർത്തിയുള്ള എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിന്റെ പ്രാധാന്യം ചർച്ചയിൽ ഊന്നിപ്പറഞ്ഞു. ജനസംഖ്യാനുപാതവും പ്രാദേശിക സന്തുലിതാവസ്ഥയും പരിഗണിച്ചുള്ള വിഭവ വിതരണം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വഖഫ്, എസ്ഐആർ എന്നിവയുമായി ബന്ധപ്പെട്ട ആശങ്കകൾ, ചരിത്രപ്രസിദ്ധമായ പള്ളികളുടെയും ഇസ്‌ലാമിക പൈതൃക സ്മാരകങ്ങളുടെയും സംരക്ഷണം, മൗലാന ആസാദ് നാഷണൽ ഫെല്ലോഷിപ്പ് ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിദ്യാഭ്യാസ ക്ഷേമ പദ്ധതികൾ പുനഃസ്ഥാപിക്കൽ, നിരപരാധികൾക്ക് നീതി ഉറപ്പാക്കൽ, ഉത്തരേന്ത്യയിലെ മുബാറക്പൂർ ജാമിഅ അഷ്റഫിയ്യ പോലുള്ള ഇസ്‌ലാമിക സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളികൾ, ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള ട്രെയിൻ സർവീസുകൾ, അലിഗഡ് സർവകലാശാലയുടെ മലപ്പുറം സെന്ററിന്റെ വികസനം, കേന്ദ്ര സർക്കാരും രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളും തമ്മിൽ കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത എന്നീ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ഉന്നയിച്ചു.

advertisement

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഷേയ്ഖ് അബ്ദുൽ റഹ്മാൻ സഖാഫി, മർക്കസ് നോളജ് സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The Grand Mufti of India, Kanthapuram A.P. Aboobacker Musliyar held a high-level meeting with Prime Minister Narendra Modi in New Delhi today. The discussion centered on a holistic approach to national progress, minority welfare, and human development. The Grand Mufti emphasized that national growth should be measured by happiness and human development indices, advocating for equitable resource allocation based on population and regional balance.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കാന്തപുരം അബൂബക്കർ മുസ്ലിയാർ കൂടിക്കാഴ്ച നടത്തി
Open in App
Home
Video
Impact Shorts
Web Stories