TRENDING:

ഇരുപത്തിയാറു വർഷമായി വായിൽ കാരക്ക; സഹോദരിയുടെ ഓർമക്കായി വിചിത്ര ശീലം

Last Updated:

ജീവിതകാലം മുഴുവൻ തന്റെ സഹോദരിയുടെ ഈ ഓർമയ്‌ക്കൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നതായി ജയദേവ് പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
രുദ്ര നാരായൺ റേ
advertisement

സഹോദരിയുടെ ഓർമക്കായി ഇരുപത്തിയാറു വർഷമായി കാരക്ക വായിൽ സൂക്ഷിച്ചു ജീവിക്കുകയാണ് ഒരു സഹോദരൻ. കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും സംഗതി സത്യമാണ്. സഹോദരി ഇന്നു ജീവിച്ചിരിപ്പില്ലെങ്കിലും ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴുമെല്ലാം ഇദ്ദേഹത്തിന്റെ വായിൽ ഈ കാരക്ക ഉണ്ടാകും. ഒരു സഹോദര ദിനത്തിൽ സഹോദരിയോട് ചെയ്ത വാ​ഗ്​ദാനം പാലിക്കാനാണ് ഈ ശീലം ഇപ്പോഴും പിന്തുടരുന്നത്.

മദ്ധ്യപ്രദേശിലെ അശോക്‌നഗറിലുള്ള കചുവ മോർ സ്വദേശിയായ ജയ്ദേവ് ബിശ്വാസ് ആണ് കാരക്ക വായിലിട്ട് ജീവിക്കുന്നത്. ഇരുപത്തിയാറു വർഷങ്ങൾക്കു മുൻപൊരു സഹോദര ദിനത്തിലാണ് സഹോദരിയോട് ജയ്‍ദേവ് ഈ വിചിത്ര വാദ്​ഗാനം നടത്തിയത്. ജയ്ദേവിന്റെ സഹോദരി പത്തു വർഷം മുൻപു മരിച്ചു. എങ്കിലും ഇപ്പോഴും അദ്ദേഹം ആ വാ​ഗ്ദാനം പാലിക്കുന്നു. എന്നാൽ സ്വന്തം രക്തത്തിൽ പിറന്ന സഹോദരിയുടെ ഓർമക്കായല്ല ജയ്‍ദേവ് ഈ ശീലം പിന്തുടരുന്നത്. അതിനു പിന്നിൽ ഒരു കഥയുണ്ട്.

advertisement

പവർ ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷനിലെ മുൻ ജീവനക്കാരനാണ് അറുപത്തിയെട്ടുകാരനായ ജയ്ദേവ് ബിശ്വാസ്. അയൽവാസിയായ അഗ്നിവീണ ദേവിയും ജയ്‍ദേവും തമ്മിൽ സഹോദരീ-സഹോദര ബന്ധമായിരുന്നു ഉണ്ടായിരുന്നത്. സഹോദരങ്ങൾക്കായി അഗ്നിവീണ രുചികരമായ ഭക്ഷണം പാചകം ചെയ്യാറുണ്ടായിരുന്നു. കാരക്ക കൊണ്ടുള്ള ചമ്മന്തിയായിരുന്നു അവളുടെ മാസ്റ്റർ പീസ്. അതിന് നിരവധി ആരാധകരും ഉണ്ടായിരുന്നു.

സഹോദര ദിനത്തിൽ ഭക്ഷണം കഴിക്കുന്നതിനിടെ, തന്റെ കാരക്കാ ചമ്മന്തി‌ ഇത്രയേറെ ഇഷ്ടമാണല്ലോ എന്നും കാരക്ക എത്ര നാൾ വായിൽ സൂക്ഷിക്കാൻ കഴിയും എന്നും അ​ഗ്നിവീണ ജയ്‍​ദേവിനോട് ചോദിച്ചു. നീ അത് വലിച്ചെറിയാൻ ആവശ്യപ്പെടുന്നിടത്തോളം കാലം അത് വായിൽ സൂക്ഷിക്കും എന്നായിരുന്നു ജയ്‍ദേവിന്റെ മറുപടി.

advertisement

അതിനു ശേഷം ദിവസങ്ങൾ പലതും കടന്നുപോയി. സഹോദരിക്ക് നൽകിയ വാക്കു പാലിക്കാൻ, തന്റെ വായിൽ നിന്ന് ജയ്‍ദേവ് കാരക്ക തുപ്പിക്കളഞ്ഞതേയില്ല. അവന്റെ വായിൽ കാരക്ക ഉണ്ടോ എന്നറിയാൻ അ​ഗ്നിവീണ ഇടയ്ക്കിടക്ക് വന്നിരുന്നു. ഒരു ഘട്ടത്തിൽ, കാരക്ക വായിലിരിക്കുന്നതിൽ അൽപം അസ്വസ്ഥത തോന്നിയെങ്കിലും സഹോദരിയുടെ ഉത്സാഹം കണ്ട് ജയ്‍ദേവ് ആ വാ​ഗ്ദാനത്തിൽ നിന്ന് പിന്നോട്ടു പോയില്ല.

Also read : ദീപാവലി ദിനത്തിൽ 4,045 ചിരാതുകളിൽ കാളീമാതായുമായി സാൻഡ് ആർട്ടിസ്റ്റ്

advertisement

അങ്ങനെ കാരക്കയും വായിലിട്ട് ജയ്‍ദേവ് ഒരു വർഷം ജീവിച്ചു. ആയിടക്കാണ് അയാൾ നടുക്കത്തോടെ ആ വാർത്ത കേട്ടത്. താൻ സഹോദരിയെപ്പോലെ കണ്ടിരുന്ന അഗ്നിവീണ ആത്മഹത്യ ചെയ്തു. 2012 ജനുവരി 24 നായിരുന്നു സംഭവം. ആ മരണം അയാളെ ആകെ തളർത്തി. എങ്കിലും സഹോദരിയുടെ ഓർമക്കായി ജയ്‍‌ദേവ് ഇപ്പോഴും കാരക്ക വായിൽ സൂക്ഷിക്കുന്നു.

Also read : ദീപാവലി ദിനത്തിൽ തെളിയിച്ചത് 15,76,000 വിളക്കുകള്‍; ഉത്തർപ്രദേശ് ടൂറിസം വകുപ്പിന് ഗിന്നസ് വേൾഡ് റെക്കോർഡ്

advertisement

ജീവിതകാലം മുഴുവൻ തന്റെ സഹോദരിയുടെ ഈ ഓർമയ്‌ക്കൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നതായി ജയദേവ് പറഞ്ഞു. ഭക്ഷണം കഴിക്കുമ്പോഴും ഉറങ്ങുമ്പോളും പല്ലുതേക്കുമ്പോളുമൊന്നും കാരക്ക് വായിൽ നിന്ന് എടുക്കാറില്ലെന്നും ഇയാൾ പറയുന്നു. ജയ്ദേവിനെ സംബന്ധിച്ചിടത്തോളം ഇപ്പോൾ അതൊരു ശീലമായി മാറിയിരിക്കുകയാണ്.

ഈ അപൂർവ ശീലത്തെക്കുറിച്ചറിയാനും അതു കാണാനും പലരും ജയ്ദേവിനെ സമീപിക്കാറുണ്ട്. വാ തുറന്ന് കാരക്ക കാണിക്കാനും ജയ്ദേവിന് മടിയില്ല.

മലയാളം വാർത്തകൾ/ വാർത്ത/India/
ഇരുപത്തിയാറു വർഷമായി വായിൽ കാരക്ക; സഹോദരിയുടെ ഓർമക്കായി വിചിത്ര ശീലം
Open in App
Home
Video
Impact Shorts
Web Stories