ദീപാവലി ദിനത്തിൽ തെളിയിച്ചത് 15,76,000 വിളക്കുകള്‍; ഉത്തർപ്രദേശ് ടൂറിസം വകുപ്പിന് ഗിന്നസ് വേൾഡ് റെക്കോർഡ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
സരയൂ തീരത്തും നഗരത്തിലുമായി 18,000 ൽ അധികം സന്നദ്ധപ്രവർത്തകർ ചേർന്നാണ് റെക്കോര്‍ഡ് നേട്ടത്തിലേക്ക് തിരിതെളിയിച്ചത്.
ന്യൂഡൽഹി: ദീപാവലി ദിനത്തിൽ 15,76,000 വിളക്കുകള്‍ തെളിയിച്ച ഉത്തർപ്രദേശ് ടൂറിസം വകുപ്പിന് ഗിന്നസ് വേൾഡ് റെക്കോർഡ്. ദീപാവലിയോടനുബന്ധിച്ച് അയോധ്യയില്‍ സംഘടിപ്പിച്ച ദീപോത്സവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കാളിയായിരുന്നു.
പ്രധാനമന്ത്രി മോദി മൺവിളക്കു തെളിച്ചതിനു പിന്നാലെ സരയൂ തീരത്തും നഗരത്തിലുമായി 18,000 ൽ അധികം സന്നദ്ധപ്രവർത്തകർ ചേർന്നാണ് റെക്കോര്‍ഡ് നേട്ടത്തിലേക്ക് തിരിതെളിയിച്ചത്. അയോധ്യയിലെ രാംലല്ലയിൽ പ്രണാമം അർപ്പിച്ച പ്രധാനമന്ത്രി രാമക്ഷേത്ര നിർമാണ പുരോഗതി വിലയിരുത്തുകയും ചെയ്തിരുന്നു.
വിവിധ സംസ്ഥാനങ്ങളിലെ നൃത്തരൂപങ്ങളുടെ അഞ്ച് ആനിമേറ്റഡ് ടാബ്ലോകളും 11 രാംലീല ടാബ്ലോകളും ദീപോത്സവത്തിൽ അവതരിപ്പിച്ചിരുന്നു. രാമജന്മഭൂമിയിലെ താൽക്കാലിക ക്ഷേത്രത്തിലുള്ള രാംലല്ല വിഗ്രഹത്തിൽ പൂജകൾക്കു ശേഷം മോദി രാമകഥാ പാർക്കിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 25, 2022 3:44 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ദീപാവലി ദിനത്തിൽ തെളിയിച്ചത് 15,76,000 വിളക്കുകള്‍; ഉത്തർപ്രദേശ് ടൂറിസം വകുപ്പിന് ഗിന്നസ് വേൾഡ് റെക്കോർഡ്