വസ്തുവിന്റെ രേഖയിൽ മാറ്റം വരുത്താനായി മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥർക്ക് താൻ 25,000 രൂപ ആദ്യഘട്ടത്തിൽ നൽകിയിരുന്നുവെന്നും വീണ്ടും പണം ആവശ്യപ്പെട്ടത് നൽകാനില്ലാത്തതിനാലാണ് കാളയുമായി എത്തിയതെന്നുമാണ് കർഷകൻ പറയുന്നത്. ഓഫീസിൽ പുതുതായി എത്തിയ ഉദ്യോഗസ്ഥൻ വീണ്ടും 25,000 രൂപ ആവശ്യപ്പെടുകയായിരുന്നുവെന്നും ഇദ്ദേഹം പറയുന്നു.
ഉദ്യോഗസ്ഥന് നൽകാൻ തന്റെ പക്കൽ 25,000 രൂപയില്ല. അതിനാൽ പണത്തിനു പകരം കാളയെ സ്വീകരിച്ച് രേഖകൾ പെട്ടെന്ന് ശരിയാക്കിത്തരണമെന്ന് യല്ലപ്പ ഉദ്യോഗസ്ഥനോട് ആവശ്യപ്പെട്ടത്.
Also Read- ‘അണ്ണാദുരൈയും കരുണാനിധിയും ദ്രാവിഡ രാഷ്ട്രീയം പയറ്റിയത് ഇസ്ലാമിനെ പഠിച്ച്’: സ്റ്റാലിൻ
കർണാടകയിൽ ബിജെപി വൻ അഴിമതി ആരോപണങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയ ആരോപണം. ഈ മാസം ആദ്യമാണ് ചന്നഗീർ ബിജെപി എംഎൽഎ മദൽ വിരുപക്ഷപ്പയും മകൻ പ്രശാന്ത് കുമാറും കൈക്കൂലി കേസിൽ കുടുങ്ങിയത്. അവർ കർണാടക ലോകായുക്തയുടെ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുകയാണ്.
Also Read- കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ സുമലത ബിജെപിയെ പിന്തുണയ്ക്കും
വിരുപക്ഷപ്പയുടെ മകൻ പ്രശാന്തിനെ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ലോകായുക്ത ഉദ്യോഗസ്ഥർ പിടികൂടിയത്. പിന്നീട് എംഎൽഎയുടേയും മകന്റെയും വീടുകളിൽ നടത്തിയ റെയ്ഡിൽ കണക്കിൽപ്പെടാത്ത എട്ട് കോടിയിലധികം രൂപ കണ്ടെത്തുകയും ചെയ്തു. ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായിരുന്നു പ്രശാന്ത്.