• HOME
  • »
  • NEWS
  • »
  • india
  • »
  • 'അണ്ണാദുരൈയും കരുണാനിധിയും ദ്രാവിഡ രാഷ്ട്രീയം പയറ്റിയത് ഇസ്ലാമിനെ പഠിച്ച്': സ്റ്റാലിൻ

'അണ്ണാദുരൈയും കരുണാനിധിയും ദ്രാവിഡ രാഷ്ട്രീയം പയറ്റിയത് ഇസ്ലാമിനെ പഠിച്ച്': സ്റ്റാലിൻ

''മുസ്ലിംലീഗ് വിളിച്ചാല്‍ സമ്മേളനത്തിന് തനിക്ക് വരാതിരിക്കാനാവില്ല. ഇനിയും എത്രതവണ വിളിച്ചാലും ഞാന്‍ വരും. ഞാന്‍ വന്നിരിക്കുന്നത് നിങ്ങളില്‍ ഒരുവനായിട്ടാണ്''

  • Share this:

    ചെന്നൈ: അണ്ണാദുരൈയും കരുണാനിധിയും ഇസ്ലാമിനെ പഠിച്ചാണ് ദ്രാവിഡ രാഷ്ട്രീയം പയറ്റിയതെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഡി എം കെ ചെയർമാനുമായ എം.കെ. സ്റ്റാലിൻ. മുസ്ലിം ലീഗും ഡിഎംകെയും തമ്മിലുള്ള ബന്ധം ഒരാള്‍ക്കും തകര്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി മഹാ സമ്മേളനത്തില്‍ മുഖ്യതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ”മുസ്ലിംലീഗ് വിളിച്ചാല്‍ സമ്മേളനത്തിന് തനിക്ക് വരാതിരിക്കാനാവില്ലെന്ന് അദ്ദേഹം നിറഞ്ഞ പുഞ്ചിരിയോടെ പറഞ്ഞു. ഇനിയും എത്രതവണ വിളിച്ചാലും ഞാന്‍ വരും. ഞാന്‍ വന്നിരിക്കുന്നത് നിങ്ങളില്‍ ഒരുവനായിട്ടാണ്. നമ്മുടെ സമ്മേളനത്തിനാണ്. ഈ സമ്മേളനത്തിലേക്ക് ക്ഷണിച്ച നേതാക്കള്‍ക്ക് നന്ദി അറിയിക്കുന്നു”- അദ്ദേഹം പറഞ്ഞു.

    Also Read- ‘യൂണിഫോം സിവില്‍കോഡ് എന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട; ഭരണഘടനാ വിരുദ്ധരായ രാഷ്ട്രീയ ശക്തികള്‍ക്ക് ഇതില്‍ റോളില്ല’: ഷുക്കൂർ വക്കീൽ

    ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടി കേരളത്തില്‍നിന്ന് വന്ന പ്രിയപ്പെട്ട മലയാളികള്‍ക്ക് എന്റെ വണക്കം എന്ന് മലയാളത്തില്‍ അദ്ദേഹം പറഞ്ഞതോടെ ജനം ഹര്‍ഷാരവം മുഴക്കി. കലൈഞ്ജറെയും അണ്ണാ അവര്‍കളെയും വളര്‍ത്തിയത് ഇസ്ലാമിക സമൂഹമാണ്. ചെറുപ്പത്തില്‍ മുസ്ലിങ്ങള്‍ നല്‍കിയ പിന്തുണയും സഹകരണവുമെല്ലാം അദ്ദേഹം അനുസ്മരിച്ചു. കലൈഞ്ജകര്‍ക്കൊപ്പമുണ്ടായിരുന്ന പ്രശസ്ത ഗായകന്‍ നാഗൂര്‍ ഹനീഫയെയും അദ്ദേഹം ഓര്‍ത്തെടുത്തു.

    Published by:Rajesh V
    First published: