TRENDING:

ബെംഗളൂരു ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയം മറ്റൊരിടത്തേക്ക് മാറ്റാൻ ആലോചിക്കുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ

Last Updated:

ജൂൺ 4ന് ആർ‌സിബിയുടെ ഐപിഎല്‍ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അപകടം ഒഴിവാക്കാൻ ബെംഗളൂരു ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയം പുതിയ സ്ഥലത്തേക്ക് മാറ്റുന്നത് സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഐപിഎൽ വിജയാഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഉണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിച്ചതിനെ തുടർന്നാണ് നടപടി. സർക്കാർ ദീർഘകാല പരിഹാരങ്ങൾ ആലോചിക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായി സ്റ്റേഡിയം പുതിയ സ്ഥലത്തേക്ക് മാറ്റാമെന്നും സിദ്ധരാമയ്യ പറഞ്ഞു.
സർക്കാർ ദീർഘകാല പരിഹാരങ്ങൾ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി (PTI)
സർക്കാർ ദീർഘകാല പരിഹാരങ്ങൾ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി (PTI)
advertisement

"ക്രിക്കറ്റ് സ്റ്റേഡിയം മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കും," മുഖ്യമന്ത്രി പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. "ഇത്തരമൊരു അസുഖകരമായ സംഭവം ഒരു സർക്കാരിന്റെയും കീഴിൽ സംഭവിക്കാൻ പാടില്ല. വ്യക്തിപരമായി, ഈ സംഭവം എന്നെയും സർക്കാരിനെയും വേദനിപ്പിച്ചു. ഈ കേസിൽ അഞ്ച് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇന്റലിജൻസ് മേധാവിയെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെയും മാറ്റി," അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ കേസ് ഗൗരവമായി എടുത്തിട്ടുണ്ടെന്നും ഉചിതമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജൂൺ 4 മുതൽ നടന്ന മുഴുവൻ സംഭവത്തിലും തന്റെ സർക്കാർ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് സിദ്ധരാമയ്യ വാദിച്ചു. "ഈ സംഭവം ദുഃഖകരമാണ്, പക്ഷേ ഭരണകൂടം ഒരു തെറ്റും ചെയ്തിട്ടില്ല. കുറ്റക്കാരാണെന്ന് കണ്ടെത്തിയവർക്കെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്, അതിനാൽ സർക്കാരിന് നാണക്കേടിന്റെ കാര്യം ഉദിക്കുന്നേയില്ല," അദ്ദേഹം പറഞ്ഞു.

advertisement

പ്രതിപക്ഷമായ ബിജെപിയുടെയും ജെഡിഎസിന്റെയും വിമർശനത്തിനും അദ്ദേഹം മറുപടി നൽകി, "കുംഭമേളയ്ക്കിടെ ആളുകൾ മരിച്ചപ്പോൾ ഉത്തർപ്രദേശ് മുഖ്യമന്ത്രി രാജിവച്ചോ? അപ്പോൾ ബിജെപിയും ജെഡിഎസും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടോ?" . ജൂൺ 4 ന് കളിക്കാരെ ആദരിക്കാനുള്ള ചടങ്ങ് സംഘടിപ്പിച്ചതിൽ തന്റെ സർക്കാരിന് പങ്കില്ലെന്ന് സിദ്ധരാമയ്യ ആവർത്തിച്ചു.

"കെ.എസ്.സി.എയുടെ സെക്രട്ടറിയും ട്രഷററും എന്നെ അനുമോദന പരിപാടിയിലേക്ക് ക്ഷണിച്ചു. ഇത് ഞങ്ങൾ സംഘടിപ്പിച്ച ഒരു ചടങ്ങല്ല. അവർ സംഘടിപ്പിച്ച ഒരു ചടങ്ങാണ്, എന്നെ ക്ഷണിക്കുക മാത്രമാണ് ചെയ്തത്. ഗവർണർ അതിൽ പങ്കെടുക്കുമെന്ന് അവർ എന്നെ അറിയിച്ചു. അതിനാൽ, ഞാൻ പരിപാടിയിൽ പങ്കെടുത്തു. അതല്ലാതെ, മറ്റൊന്നും എനിക്കറിയില്ല," അദ്ദേഹം പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Karnataka Chief Minister Siddaramaiah has said that the government is considering relocating the chinnaswamy cricket stadium to a new place to prevent any mishap in the future.

മലയാളം വാർത്തകൾ/ വാർത്ത/India/
ബെംഗളൂരു ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയം മറ്റൊരിടത്തേക്ക് മാറ്റാൻ ആലോചിക്കുന്നതായി മുഖ്യമന്ത്രി സിദ്ധരാമയ്യ
Open in App
Home
Video
Impact Shorts
Web Stories