RCB പരേഡിലെ അപകടത്തിൽ മരിച്ചവരിൽ കുട്ടിയും? സ്ത്രീകളടക്കം 11 മരണം; നിരവധി പേർക്ക് പരിക്ക്
- Published by:ASHLI
- news18-malayalam
Last Updated:
ആരാധകരുടെയും ക്ലബ്ബിന്റെയും നിർബന്ധത്തിന് വഴങ്ങിയാണ് വിധാൻസൗധയിൽ നിന്ന് ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് പരേഡ് അനുവദിച്ചത്
ഐപിഎല്ലിൽ കന്നിക്കിരീടം നേടിയ റോയൽ ചലഞ്ചേഴ്സ് ടീമിന് ഒരുക്കിയ സ്വീകരണ പരിപാടി വലിയ ദുരന്തമായി മാറി. ആർസിബിയുടെ വിക്ടറി പരേഡിനിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 11 ആയി. മരിച്ചവരിൽ കുട്ടിയും ഉണ്ടെന്നാണ് സൂചന.
സ്തീകളും പുരുഷന്മാരുമടക്കം 11 പേരാണ് മരിച്ചത്. താരങ്ങളെ കാണാനായി ആരാധകർ കൂട്ടത്തോടെ എത്തിയതാണ് വലിയ ദുരന്തത്തിൽ കലാശിച്ചത്. സാഹചര്യം മോശമായതോടെ താരങ്ങളെ നേരത്തെ തന്നെ വേദിയിൽ നിന്ന് ഒഴിവാക്കി.
ALSO READ: RCB ക്രിക്കറ്റ് ടീമിന്റെ സ്വീകരണത്തിനിടെ ബംഗളൂരുവിൽ തിക്കിലും തിരക്കിലും 7 പേർ മരിച്ചു; ഒട്ടേറെ പേർക്ക് പരിക്ക്
ആരാധകരുടെ തിരക്ക് കാരണം വിക്ടറി പരേഡിന് നേരത്തെ തന്നെ പോലീസ് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ ആരാധകരുടെയും ക്ലബ്ബിന്റെയും നിർബന്ധത്തിന് വഴങ്ങിയാണ് വിധാൻസൗധയിൽ നിന്ന് ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് പരേഡ് അനുവദിച്ചത്.
advertisement
ഇന്ത്യൻ പ്രീമിയർ ലീഗ് കിരീട ജേതാക്കളായ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടീമിന് സ്വീകരണമൊരുക്കുന്ന ചടങ്ങിലാണ് വലിയ അപകടം ഉണ്ടായത്. താരങ്ങളെ കാണാനായി ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആരാധകക്കൂട്ടം തന്നെയാണ് ഇരച്ചെത്തിയത്. നിയന്ത്രാതീതമായി ആളുകൾ എത്തിയതാണ് അപകടകാരണം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 04, 2025 6:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
RCB പരേഡിലെ അപകടത്തിൽ മരിച്ചവരിൽ കുട്ടിയും? സ്ത്രീകളടക്കം 11 മരണം; നിരവധി പേർക്ക് പരിക്ക്