TRENDING:

പഹൽഗാമിൽ ആക്രമണം നടത്തിയ 2 ലഷ്കർ ഭീകരരുടെ വീടുകൾ തകർത്തു

Last Updated:

ഭീകരാക്രമണത്തിൽ പങ്കാളിയായ ആദിൽ ഹുസൈൻ തോകർ, ആസിഫ് ഷേയ്ഖ് എന്നിവരുടെ ജമ്മു കശ്മീരിലെ വീടുകളാണ് വ്യാഴാഴ്ച രാത്രി തകർത്തത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കശ്മീരിലെ പഹൽഗാമിൽ 26 പേരെ വെടിവെച്ചുകൊന്ന ലഷ്കർ ഇ തൊയ്ബ ഭീകരരിൽ രണ്ടുപേരുടെ വീടുകൾ തകർത്തു. ഭീകരാക്രമണത്തിൽ പങ്കാളിയായ ആദിൽ ഹുസൈൻ തോകർ, ആസിഫ് ഷേയ്ഖ് എന്നിവരുടെ ജമ്മു കശ്മീരിലെ വീടുകളാണ് വ്യാഴാഴ്ച രാത്രി തകർത്തത്. വീടിനുള്ളിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് ഉന്നത വൃത്തങ്ങൾ പറയുന്നത്.
News18
News18
advertisement

ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ പഹൽഗാമിൽ ചൊവ്വാഴ്ച നടന്ന ഭീകരാക്രണത്തിൽ പ്രധാന പങ്കുവഹിച്ച ഭീകരനാണ് ആദിൽ ഹുസൈൻ തോകർ. ആസിഫ് ഷേയ്ഖിന് ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് സംശയിക്കുന്നത്.

Also Read- പുൽവാമ, പഹൽഗാം ഭീകരാക്രമണങ്ങളെക്കുറിച്ച് വിവാദ പരാമർശം; അസമിൽ എഐയുഡിഎഫ് എംഎൽഎ അറസ്റ്റിൽ

കഴിഞ്ഞ ദിവസം അനന്ത്നാഗ് പൊലീസ് ആദിൽ ഹുസൈൻ തോകറിന്റെയും ആസിഫ് ഷേയ്ഖിന്റെയും രേഖാചിത്രം പുറത്തുവിട്ടിരുന്നു. ആക്രമണത്തിൽ പങ്കെടുത്ത അഞ്ചിൽ നാല് ഭീകരരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് ഭീകരരുടെ രേഖാചിത്രം കൂടി പുറത്ത് വിട്ടിട്ടുണ്ട്. രണ്ടുപേർ പാകിസ്ഥാനികളെന്നാണ് അന്വേഷണ സംഘം പറയുന്നത്. അലി തൽഹ, ആസിഫ് ഫൗജി എന്നിവരാണ് പാകിസ്ഥാനി ഭീകരർ. പ്രതികളെ പിടികൂടാൻ സഹായിക്കുന്നവർക്ക് 20 ലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The houses of two Lashkar-e-Taiba (LeT) terrorists, Adil Hussain Thoker and Asif Sheikh, who were behind the Pahalgam attack that killed 26, were destroyed in a blast in Jammu and Kashmir on Thursday night, officials said.

മലയാളം വാർത്തകൾ/ വാർത്ത/India/
പഹൽഗാമിൽ ആക്രമണം നടത്തിയ 2 ലഷ്കർ ഭീകരരുടെ വീടുകൾ തകർത്തു
Open in App
Home
Video
Impact Shorts
Web Stories