TRENDING:

കേരളത്തിൽ തൊഴിലുറപ്പ് വേതനം ഏപ്രിൽ ഒന്ന് മുതൽ വർദ്ധിക്കും; വേതനത്തിൽ രാജ്യത്ത് നാലാമത്

Last Updated:

നിലവിൽ കേരളത്തിലെ തൊഴിലാളികൾക്ക് 346 രൂപയാണ് പ്രതിദിനം ലഭിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: തൊഴിലുറപ്പ് തൊഴിലാളികളുടെ ദിവസക്കൂലി കേന്ദ്രസർക്കാർ വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കനുസരിച്ച് സംസ്ഥാനത്തെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് 369 രൂപ ദിവസ വേതനം ലഭിക്കും. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ വേതനം ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഗ്രാമവികസന മന്ത്രാലയം അറിയിച്ചു. നിലവിൽ, കേരളത്തിൽ തൊഴിലാളികൾക്ക് 346 രൂപയാണ് പ്രതിദിനം ലഭിക്കുന്നത്. ഇത് 6.65 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
News18
News18
advertisement

വിജ്ഞാപനമനുസരിച്ച്, 2025-26 ലെ ദേശീയതലത്തിൽ, വേതന നിരക്കുകൾ 2.33-7.48% വർദ്ധിപ്പിച്ചിട്ടുണ്ട്. കൃത്യമായി പറഞ്ഞാൽ,

ദേശീയതലത്തിൽ വേതനത്തിൽ 7 രൂപ മുതൽ 26 രൂപ വരെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, അസം, നാഗാലാൻഡ്, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിൽ NREGS വേതനത്തിൽ 7 രൂപ വർദ്ധനയുണ്ടായി. ഹരിയാനയിലാണ് ഏറ്റവും കൂടുതൽ 26 രൂപയുടെ വർദ്ധനവ് രേഖപ്പെടുത്തിയത്, 2025-26 കാലയളവിൽ NREGS വേതനം പ്രതിദിനം 374 രൂപയിൽ നിന്ന് 400 രൂപയിലെത്തും. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ആദ്യമായാണ് ദിവസ വേതനം പ്രതിദിനം 400 രൂപയിൽ എത്തുന്നത്.

advertisement

2005 ലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിലെ സെക്ഷൻ 6 ലെ ഉപവകുപ്പ് (1) പ്രകാരമാണ് NREGS വേതന നിരക്കുകൾ സർക്കാർ പ്രഖ്യാപിക്കുന്നത്. പുതിയ നിരക്കുകൾ സാമ്പത്തിക വർഷത്തിന്റെ ഒന്നാം തീയതി (ഏപ്രിൽ 1) മുതൽ പ്രാബല്യത്തിൽ വരും.ഗ്രാമീണ മേഖലയിലെ പണപ്പെരുപ്പത്തിലെ വർദ്ധനവിനെ പ്രതിഫലിപ്പിക്കുന്ന സിപിഐ-എഎല്ലിൽ ( കാർഷിക തൊഴിലാളികളുടെ ഉപഭോക്തൃ വില സൂചിക) വരുന്ന മാറ്റങ്ങൾ അനുസരിച്ചാണ് എൻആർഇജിഎസ് വേതന നിരക്കുകൾ നിശ്ചയിക്കുന്നത്.

ഈ സാമ്പത്തിക വർഷത്തിൽ (2024-25), ഗോവയിൽ മുൻ വർഷത്തെ (2022-23) അപേക്ഷിച്ച് 10.56% പരമാവധി വേതന വർദ്ധനവ് ഉണ്ടായി. ഉത്തർപ്രദേശും ഉത്തരാഖണ്ഡും ഏറ്റവും കുറഞ്ഞ വേതന നിരക്കായ 3.04% രേഖപ്പെടുത്തി.

advertisement

സംസ്ഥാനങ്ങളുടെ പുതുക്കിയ വേതനം

1. ആന്ധ്രാപ്രദേശ്- 307 രൂപ

2. അരുണാചൽ പ്രദേശ്- 241രൂപ

3. അസം -256 രൂപ

4. ബിഹാർ 255- രൂപ

5. ഛത്തീസ്ഗഢ് 243 -രൂപ

6. ഗോവ -378 രൂപ

7. ഗുജറാത്ത് -288 രൂപ

8. ഹരിയാന -400 രൂപ

9. ഹിമാചൽ പ്രദേശ്- 247 രൂപ

9. ഹിമാചൽ പ്രദേശ് -309 രൂപ

10. ജമ്മു & കശ്മീർ -272 രൂപ

advertisement

11. ലഡാക്ക് -272 രൂപ രൂപ

12. ജാർഖണ്ഡ്- 255 രൂപ രൂപ

13. കർണാടക- 370 രൂപ

14. കേരളം- 369 രൂപ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

15 .മധ്യപ്രദേശ്- 261 രൂപ

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
കേരളത്തിൽ തൊഴിലുറപ്പ് വേതനം ഏപ്രിൽ ഒന്ന് മുതൽ വർദ്ധിക്കും; വേതനത്തിൽ രാജ്യത്ത് നാലാമത്
Open in App
Home
Video
Impact Shorts
Web Stories