TRENDING:

കന്നഡ സൂപ്പർ സ്റ്റാർ കിച്ച സുദീപ് തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല; ബിജെപിക്ക് വേണ്ടി പ്രചരണം നടത്തും

Last Updated:

ബിജെപിയിലേക്ക് ചേരുന്നു എന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ ഭീഷണിക്കത്ത് ലഭിച്ച കാര്യവും കിച്ച സുദീപ് സ്ഥിരീകരിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി കിച്ച സുദീപ്. തിരഞ്ഞെടുപ്പിൽ ബിജെപിക്കു വേണ്ടി പ്രചരണം നടത്തുമെന്നും കിച്ച സുദീപ് വ്യക്തമാക്കി. തനിക്കോ തന്റെ അടുത്ത സുഹൃത്തും നിർമാതാവുമായ മഞ്ജുവിനോ സീറ്റിനു വേണ്ടി ശ്രമിക്കുന്നില്ലെന്നും നടൻ വ്യക്തമാക്കി.
advertisement

ബിജെപിയിലേക്ക് ചേരുന്നു എന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ ഭീഷണിക്കത്ത് ലഭിച്ച കാര്യവും കിച്ച സുദീപ് സ്ഥിരീകരിച്ചു. താരത്തിന്റെ മാനേജർക്കാണ് അജ്ഞാത വ്യക്തിയിൽ നിന്നും ഭീഷണി സന്ദേശം ലഭിച്ചത്. നടന്റെ സ്വകാര്യ ദൃശ്യങ്ങൾ പുറത്തുവിടുമെന്നായിരുന്നു ഭീഷണക്കത്തിലുണ്ടായിരുന്നത്. കത്ത് ലഭിച്ചെന്നും ഇതിനു പിന്നിൽ ആരാണെന്ന് അറിയാമെന്നുമാണ് കിച്ച സുദീപ് പ്രതികരിച്ചത്.

Also Read- കോൺഗ്രസിന് ഞെട്ടൽ; കന്നട സൂപ്പര്‍ താരം കിച്ച സുദീപ് ഇന്ന് ബിജെപിയില്‍ ചേരും

സിനിമാ മേഖലയിലുള്ള വ്യക്തിയാണ് ഭീഷണിക്കത്തിന് പിന്നിലെന്നും ഇയാൾക്ക് താൻ തക്കതായ മറുപടി നൽകുമെന്നും വ്യക്തമാക്കിയ കിച്ച സുദീപ്, തന്റെ മോശം സമയത്ത് കൂടെ നിന്നവർക്കു വേണ്ടി താൻ പ്രവർത്തിക്കുമെന്നും പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മധ്യ കർണാടകയിൽ വലിയ ജനപിന്തുണയുള്ള നടനാണ് സുദീപ്. പ്രത്യേകിച്ച് എസ്ടി നായക സമുദായത്തിൽ പെട്ട പട്ടികവർഗക്കാർക്കിടയിൽ. റിപ്പോർട്ടുകൾ പ്രകാരം കർണാടകയിലെ, 52 ഓളം ഗോത്രങ്ങളിൽ ഏറ്റവും വലുതാണ് നായക സമുദായം. സമുദായത്തിലെ ഒരു പ്രധാന വിഭാഗത്തിൽ ബിജെപിക്ക് പിന്തുണ ലഭിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. കർണാടകയിൽ 15 നിയമസഭാ മണ്ഡലങ്ങൾ എസ്ടി വിഭാഗത്തിനും 36 സീറ്റുകൾ പട്ടികജാതി വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
കന്നഡ സൂപ്പർ സ്റ്റാർ കിച്ച സുദീപ് തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല; ബിജെപിക്ക് വേണ്ടി പ്രചരണം നടത്തും
Open in App
Home
Video
Impact Shorts
Web Stories