കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കന്നട ചലച്ചിത്ര താരം കിച്ച സുദീപ് ഇന്ന് ബിജെപിയില്‍ ചേരും. നടന് ദര്ശന് തുഗുദീപയും ബിജെപിയില്‍ ചേരുമെന്നാണ് വിവരം. ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലില്‍ ഉച്ചയ്ക്ക് 1.30നും 2.30നും നടക്കുന്ന ചടങ്ങുകളില്‍ രണ്ട് നടന്മാരും പാര്‍ട്ടിയില്‍ ചേരുമെന്നാണ് ബിജെപി വൃത്തങ്ങളില്‍ നിന്നുള്ള വിവരം.
മുഖ്യമന്ത്രി ബെസവരാജ് ബൊമ്മെ അടക്കമുള്ള പ്രധാന നേതാക്കളുടെ സാന്നിധ്യത്തിലാകും കിച്ച സുദീപിന്റെയും ദര്ശന് തുഗദീപയുടെയും ബിജെപി പ്രവേശനം.
മെയ് പത്തിനാണ് കര്‍ണാടകയില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടിയും മാണ്ഡ്യയില്‍ നിന്നുള്ള എംപിയുമായ സുമലത അംബരീഷ് കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, Karnataka elections, Kiccha Sudeepa