തുടര്‍ന്ന് ഇദ്ദേഹത്തെ ഷെല്‍ബി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ശേഷം ശസ്ത്രക്രിയയ്ക്കായി അദ്ദേഹത്തെ സൈഡസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബ്രെയിന്‍ ഹെമറേജിനെത്തുടര്‍ന്ന് ഞായറാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു. നിരവധി വര്‍ഷത്തെ അനുഭവപരിചയമുള്ള വ്യവസായിയാണ് ഇദ്ദേഹം. അമേരിക്കയിലെ ലോംഗ് ഐലന്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎ നേടിയയാളാണ് ഇദ്ദേഹം.
Also read-പ്രഭാത സവാരിക്കിടെ തെരുവ് നായ ആക്രമണം: വ്യവസായി പരാഗ് ദേശായിയ്ക്ക് ദാരുണാന്ത്യം
വാഗ് ബക്രി കമ്പനിയുടെ സെയില്‍സ്, മാര്‍ക്കറ്റിംഗ് വിഭാഗത്തിനാണ് അദ്ദേഹം നേതൃത്വം നല്‍കിയിരുന്നത്. കമ്പനിയെ ഇ-കൊമേഴ്‌സ് രംഗത്തേക്ക് എത്തിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. വ്യവസായ സംഘടനകളിലും അദ്ദേഹം അംഗമായിരുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടനയിലും ഇദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ചായയുടെ രുചിയും ഗുണമേന്മയും പരിശോധിക്കുന്നതിലും ഇദ്ദേഹം വളരെ വിദഗ്ധനായിരുന്നു. വിദിഷയാണ് ഭാര്യ, മകൾ പരിഷ.
advertisement