advertisement

പ്രഭാത സവാരിക്കിടെ തെരുവ് നായ ആക്രമണം: വ്യവസായി പരാഗ് ദേശായിയ്ക്ക് ദാരുണാന്ത്യം

Last Updated:

ഒക്ടോബര്‍ 15ന് പ്രഭാത സവാരിക്കിടെ വീടിനു മുന്നില്‍ വെച്ച് തെരുവ്‌ നായ്ക്കള്‍ ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു

പരാഗ് ദേശായി
പരാഗ് ദേശായി
തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യവസായി പരാഗ് ദേശായ് അന്തരിച്ചു. വാഗ് ബക്രി ടീ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്നു ഇദ്ദേഹം. 49 വയസ്സായിരുന്നു. ഒക്ടോബര്‍ 15ന് പ്രഭാത സവാരിക്കിടെ വീടിനു മുന്നില്‍ വെച്ച് തെരുവ്‌ നായ്ക്കള്‍ ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.  തുടര്‍ന്ന് ഇദ്ദേഹത്തെ ഷെല്‍ബി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ശേഷം ശസ്ത്രക്രിയയ്ക്കായി അദ്ദേഹത്തെ സൈഡസ് ആശുപത്രിയിലേക്ക് മാറ്റി. ബ്രെയിന്‍ ഹെമറേജിനെത്തുടര്‍ന്ന് ഞായറാഴ്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
നിരവധി വര്‍ഷത്തെ അനുഭവപരിചയമുള്ള വ്യവസായിയാണ് ഇദ്ദേഹം. അമേരിക്കയിലെ ലോംഗ് ഐലന്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിഎ നേടിയയാളാണ് പരാഗ് ദേശായ്. വാഗ് ബക്രി കമ്പനിയുടെ സെയില്‍സ്, മാര്‍ക്കറ്റിംഗ് വിഭാഗത്തിനാണ് അദ്ദേഹം നേതൃത്വം നല്‍കിയിരുന്നത്.
കമ്പനിയെ ഇ-കൊമേഴ്‌സ് രംഗത്തേക്ക് എത്തിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. വ്യവസായ സംഘടനകളിലും അദ്ദേഹം അംഗമായിരുന്നു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി സംഘടനയിലും ഇദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചിരുന്നു.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
പ്രഭാത സവാരിക്കിടെ തെരുവ് നായ ആക്രമണം: വ്യവസായി പരാഗ് ദേശായിയ്ക്ക് ദാരുണാന്ത്യം
Next Article
advertisement
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
  • ദുബായിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഫെയർമണ്ട് ഹോട്ടലിന് സമീപം നാലുപേർക്ക് പരിക്ക്

  • ബുർജ് ഖലീഫ ഒഴിപ്പിക്കുകയും, ദുബായ് വിമാനത്താവളങ്ങൾ അടയ്ക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു

  • യുഎഇയുടെ പ്രതിരോധ സംവിധാനം മിസൈലുകൾ വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു

View All
advertisement