പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുതിരായ പ്രതിഷേധങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ കാണാനില്ല. പ്രതിഷേധത്തില്‍ എല്ലാ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും പങ്കെടുത്തിട്ടില്ല. കോൺഗ്രസ് മുഖ്യമന്ത്രിമാർ അവരുടെ സംസ്ഥാനങ്ങളില്‍ എന്‍ആര്‍സി അനുവദിക്കില്ലെന്ന് പറഞ്ഞിട്ടുമില്ല. അതിനാല്‍ സോണിയയുടെ പരാമര്‍ശങ്ങള്‍ക്ക് അര്‍ത്ഥമില്ല'- അദ്ദേഹം പറഞ്ഞു.
അതേസമയം കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ നേതാക്കളും പ്രശാന്തിന്റെ പരാമര്‍ശത്തിനെതിരെ രംഗത്തെത്തി.
അഞ്ച് വര്‍ഷം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്കിനെ 'നട്ടെല്ല് ഇല്ലാത്തതെന്ന്' കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍ ലാവണ്യ ബല്ലാന്‍ വിശേഷിപ്പിച്ചു.
Also Read പ്രതിഷേധങ്ങൾക്കിടെ ഏഴ് പാക് അഭയാർത്ഥികൾക്ക് പൗരത്വ സർട്ടിഫിക്കറ്റ് നൽകി കേന്ദ്രമന്ത്രി