ഈജിപ്തിനോ മാനവികതക്കോ അമൂല്യമായ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന രാഷ്ട്രത്തലവന്മാർ, കിരീടാവകാശികൾ, വൈസ് പ്രസിഡന്റുമാർ എന്നിവർക്കാണ് ഓർഡർ ഓഫ് നൈൽ നൽകുന്നത്. 1915 ലാണ് ഇത് സ്ഥാപിതമായത്.
കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ നരേന്ദ്ര മോദിക്കു ലഭിക്കുന്ന പതിമൂന്നാമത്തെ പരമോന്നത ബഹുമതിയാണിത്. ഇതിനു മുമ്പ് മോദിയെ പരമോന്നത ബഹുമതി നൽകി ആദരിച്ച രാജ്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
Also Read- നരേന്ദ്ര മോദിക്ക് ഈജിപ്തിലെ പരമോന്നത ബഹുമതി ‘ഓർഡർ ഓഫ് നൈൽ’
advertisement
പാപുവ ന്യൂ ഗിനിയ
2023 മെയിലാണ് നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതിയായ ‘കംപാനിയൻ ഓഫ് ദി ഓർഡർ ഓഫ് ലോഗോഹു’നൽകി പാപുവ ന്യൂ ഗിനിയ ആദരിച്ചത്. പസഫിക് ദ്വീപ് രാജ്യങ്ങളുടെ ഐക്യത്തിന് വേണ്ടി ശ്രമിച്ചതിനും ഗ്ലോബൽ സൗത്തിന്റെ ലക്ഷ്യത്തിന് നേതൃത്വം നൽകിയതിനുമായിരുന്നു ആദരം
ഫിജി
ഫിജിയിലെ പരമോന്നത ബഹുമതിയാണ് ‘കമ്പാനിയൻ ഓഫ് ദി ഓർഡർ ഓഫ് ഫിജി. 2023 മെയിൽ തന്നെയാണ് ഈ ബഹുമതിയും നരേന്ദ്ര മോദിക്ക് ലഭിച്ചത്.
പലാവു
2023 മെയ് മാസത്തിൽ റിപ്പബ്ലിക് ഓഫ് പലാവു പ്രധാനമന്ത്രി മോദിക്ക് ‘ഇബാക്കൽ അവാർഡ്’ നൽകി ആദരിച്ചു.
ഭൂട്ടാൻ
2021 ഡിസംബറിലാണ് ഭൂട്ടാനിലെ ഏറ്റവും ഉയർന്ന സിവിലിയൻ പുരസ്കാരമായ‘ഓർഡർ ഓഫ് ദി ഡ്രക് ഗ്യാൽപോ’നൽകി മോദിയെ ആദരിച്ചത്.
യുഎസ്
‘ലീജിയൻ ഓഫ് മെറിറ്റ്’ ബഹുമതി നൽകി യുഎസും മോദിയെ ആദരിച്ചു
ബഹ്റൈൻ
2019 ൽ ബഹ്‌റൈൻ പ്രധാനമന്ത്രി മോദിക്ക് രാജ്യത്തെ പരമോന്നത ബഹുമതിയായ ‘കിംഗ് ഹമദ് ഓർഡർ ഓഫ് റിനൈസൻസ്’ നൽകി ആദരിച്ചു.
മാലദ്വീപ്
2019 ൽ മാലിദ്വീപ് പ്രധാനമന്ത്രി മോദിക്ക് ‘ഓർഡർ ഓഫ് ദി ഡിസ്റ്റിംഗ്വിഷ്ഡ് റൂൾ ഓഫ് നിഷാൻ ഇസ്സുദ്ദീൻ’ നൽകി, വിദേശ രാജ്യങ്ങളിലെ പ്രമുഖർക്ക് നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണിത്.
റഷ്യ
2019-ലാണ് റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് സെന്റ് ആൻഡ്രൂ’ പുരസ്‌കാരം പ്രധാനമന്ത്രി മോദിക്ക് ലഭിച്ചത്.
യുഎഇ
2019-ൽ യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രധാനമന്ത്രി മോദിക്ക് അവരുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് സായിദ് അവാർഡ്’ സമ്മാനിച്ചു.
പലസ്തീൻ
2018-ൽ പലസ്തീൻ പ്രധാനമന്ത്രി മോദിക്ക് വിദേശ പ്രമുഖർക്ക് നൽകുന്ന പരമോന്നത ബഹുമതിയായ ‘ഗ്രാൻഡ് കോളർ ഓഫ് ദ സ്റ്റേറ്റ് ഓഫ് പലസ്തീൻ അവാർഡ്’ നൽകി ആദരിച്ചു.
അഫ്ഗാനിസ്ഥാൻ
2016 ൽ രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘സ്റ്റേറ്റ് ഓർഡർ ഓഫ് ഘാസി അമീർ അമാനുള്ള ഖാൻ’ പ്രധാനമന്ത്രി മോദിക്ക് അഫ്ഗാനിസ്ഥാൻ നൽകി.
സൗദി അറേബ്യ
2016 ൽ അമുസ്‌ലിം പ്രമുഖർക്കുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് അബ്ദുൽ അസീസ് അൽ സൗദ്’ സൗദി അറേബ്യ പ്രധാനമന്ത്രി മോദിക്ക് നൽകി.