PM Modi in Egypt| നരേന്ദ്ര മോദിക്ക് ഈജിപ്തിലെ പരമോന്നത ബഹുമതി 'ഓർഡർ ഓഫ് നൈൽ'
- Published by:Naseeba TC
- news18-malayalam
Last Updated:
പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയാണ് നരേന്ദ്ര മോദിക്ക് ബഹുമതി നൽകി ആദരിച്ചത്
ഈജിപ്തിൽ സന്ദർശനത്തിന് എത്തിയ നരേന്ദ്ര മോദിക്ക് രാജ്യത്തെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് നൈൽ’ നൽകി ആദരിച്ച് ഈജിപ്ത് സർക്കാർ. പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയാണ് നരേന്ദ്ര മോദിക്ക് ബഹുമതി നൽകിയത്.
#WATCH | Egyptian President Abdel Fattah al-Sisi confers PM Narendra Modi with ‘Order of the Nile’ award, in Cairo
‘Order of the Nile’, is Egypt’s highest state honour. pic.twitter.com/e59XtoZuUq
— ANI (@ANI) June 25, 2023
അൽ-സീസിയുമായി മോദി നടത്തിയ കൂടിക്കാഴ്ച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണമായിരുന്നു പ്രധാന അജണ്ട. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കാനുള്ള കരാറിലും ഇരു നേതാക്കളും ഒപ്പുവെച്ചു.
advertisement
#WATCH | PM Narendra Modi meets Egypt’s President Abdel Fattah al-Sisi, in Cairo pic.twitter.com/auW6j6qCBY
— ANI (@ANI) June 25, 2023
ശനിയാഴ്ച്ചയാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി നരേന്ദ്ര മോദി ഈജിപ്തിലെത്തിയത്. 26 വർഷത്തിനു ശേഷം ഈജിപ്തിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. ഈജിപ്തിന്റെ പ്രധാനമന്ത്രി മുസ്തഫ മദ്ബൂലിനേരിട്ടെത്തിയാണ് മോദിയെ കെയ്റോയിൽ സ്വീകരിച്ചത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 25, 2023 4:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/World/
PM Modi in Egypt| നരേന്ദ്ര മോദിക്ക് ഈജിപ്തിലെ പരമോന്നത ബഹുമതി 'ഓർഡർ ഓഫ് നൈൽ'