മുൻ കേന്ദ്രമന്ത്രി ഉമാ ഭാരതിയ്ക്കും ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിങ്ങിനും ഇതിനോടകം ക്ഷണം ലഭിച്ചിരുന്നു. തങ്ങൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് അവർ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ബാബറി മസ്ജിദ് കേസിൽ കഴിഞ്ഞയാഴ്ച അദ്വാനി ലഖ്‌നൗവിലെ പ്രത്യേക സിബിഐ കോടതിയിൽ വീഡിയോ കോൺഫറൻസിങ്ങിലൂടെ ഹാജരായിരുന്നു. അദ്ദേഹത്തിനെതിരായ ആരോപണങ്ങൾ നിഷേധിച്ചതായി അഭിഭാഷകൻ പറഞ്ഞിരുന്നു. അദ്വാനി പങ്കെടുത്ത കോടതി സെഷൻ നാലരമണിക്കൂറോളം നീണ്ടുനിന്നു.
TRENDING:Unlock 3.0 | അൺലോക്ക് 3.0 ഇന്നുമുതൽ; രാജ്യം വീണ്ടും തുറക്കുമ്പോൾ മാറ്റം എന്തൊക്കെ?[NEWS]കുറുനരി മോഷ്ടിക്കരുത്.....!! കുറുനരി ശരിക്കും മോഷ്ടിച്ചു അതും നൂറോളം ചെരിപ്പുകൾ[NEWS]സംസ്ഥാനത്ത് ആദ്യം കോവിഡ് ബാധിച്ചു മരിച്ച പൊലീസ് ഉദ്യോഗസ്ഥന് രോഗം സമ്പർക്കത്തിലൂടെ; ഭാര്യയും മക്കളും രോഗബാധിതർ[NEWS]
advertisement
ബാബറി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ ആരോപണവിധേയരായ ബിജെപി നേതാക്കളിൽ അദ്വാനി, ജോഷി, ഉമാ ഭാരതി എന്നിവരും ഉൾപ്പെടുന്നു.