Covid 19 | സംസ്ഥാനത്ത് ആദ്യം കോവിഡ് ബാധിച്ചു മരിച്ച പൊലീസ് ഉദ്യോഗസ്ഥന് രോഗം സമ്പർക്കത്തിലൂടെ; ഭാര്യയും മക്കളും രോഗബാധിതർ
- Published by:Asha Sulfiker
- news18-malayalam
Last Updated:
ചെറുതോണി ടൗണിൽ ടെയ്ലറിംഗ് ഷോപ്പ് നടത്തി വരുന്ന ഇദ്ദേഹത്തിന്‍റെ ഭാര്യക്കും രണ്ട് മക്കള്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Covid 19 | സംസ്ഥാനത്ത് ആദ്യം കോവിഡ് ബാധിച്ചു മരിച്ച പൊലീസ് ഉദ്യോഗസ്ഥന് രോഗം സമ്പർക്കത്തിലൂടെ; ഭാര്യയും മക്കളും രോഗബാധിതർഇടുക്കി: കോവിഡ് ബാധിച്ച് മരിച്ച ഇടുക്കി സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ റ്റി.വി.അജിതൻ രോഗബാധിതനായത് സമ്പർക്കത്തിലൂടെ. ചെറുതോണി ടൗണിൽ ടെയ്ലറിംഗ് ഷോപ്പ് നടത്തി വരുന്ന ഇദ്ദേഹത്തിന്‍റെ ഭാര്യക്കും രണ്ട് മക്കള്‍ക്കും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുമായുള്ള സമ്പർക്കത്തെ തുടർന്നാണ് അജിതനും രോഗബാധ ഉണ്ടായത്.
ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ള അജിതനെ യാത്രകൾ അടക്കം ഒഴിവാക്കുന്നതിനായാണ് സ്പെഷ്യൽ ബ്രാഞ്ചിലേക്ക് മാറ്റിയത്. നിലവിൽ ഇടുക്കിയിൽ പൊലീസ് ക്വാർട്ടേഴ്സിൽ താമസിച്ച് ജോലി ചെയ്തു വരുന്നതിനിടെയാണ് കോവിഡ് ബാധിക്കുന്നത്. ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന ഇദ്ദേഹത്തെ ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ബുധനാഴ്ച കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ചികിത്സയിൽ തുടരവെ കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു.
TRENDING:Unlock 3.0 | അൺലോക്ക് 3.0 ഇന്നുമുതൽ; രാജ്യം വീണ്ടും തുറക്കുമ്പോൾ മാറ്റം എന്തൊക്കെ?[NEWS]കുറുനരി മോഷ്ടിക്കരുത്.....!! കുറുനരി ശരിക്കും മോഷ്ടിച്ചു അതും നൂറോളം ചെരിപ്പുകൾ[NEWS]Covid 19 | സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; കോട്ടയത്ത് ചികിത്സയിലിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു[NEWS]
തൊടുപുഴ പൂച്ചപ്ര സ്വദേശിയായ അജിതൻ 1990ലാണ് ജോലിയില്‍ പ്രവശിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ച ആദ്യ പൊലീസ് ഉദ്യോഗസ്ഥൻ കൂടിയാണിദ്ദേഹം.
Location :
First Published :
August 01, 2020 8:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | സംസ്ഥാനത്ത് ആദ്യം കോവിഡ് ബാധിച്ചു മരിച്ച പൊലീസ് ഉദ്യോഗസ്ഥന് രോഗം സമ്പർക്കത്തിലൂടെ; ഭാര്യയും മക്കളും രോഗബാധിതർ