ഡെത്ത് പെർ മില്യൺ കണക്കെടുത്താൽ 3,328 കേസുകളും 55 മരണങ്ങളുമാണ് രാജ്യത്ത് നടക്കുന്നത്. ഇത് ലോകത്തിലെ ഏറ്റവും താഴ്ന്ന കേസുകളിലൊന്നാണെന്നും മന്ത്രി രാജ്യസഭയിലെ ഒരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
കോവിഡ് കേസുകൾക്ക് മാത്രമായി ആശുപത്രികളുടെ ഇൻഫ്രാസ്ട്രക്ചർ വിപുലീകരിച്ചെന്നും ഏത് അപകട സാഹചര്യത്തിലും ആവശ്യമായ കിടക്കകൾ ഇവിടെ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗൺ ഇന്ത്യയിലെ കോവിഡ് വ്യാപനത്തെ വിജയകരമായി നിയന്ത്രിച്ചുവെങ്കിലും ലോക്ക്ഡൗണിനു ശേഷമുള്ള കേസുകളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവുയുണ്ടായെന്നും മന്ത്രി കൂട്ടിച്ചേർത്തു.
advertisement
കോവിഡ് -19 പോർട്ടലിൽ സംസ്ഥാനങ്ങളും യു.ടികളും നൽകിയ വിവരമനുസരിച്ച് സെപ്റ്റംബർ 14 ലെ കണക്ക് അനുസരിച്ച് 62,979 ഐസിയു കിടക്കകളും 32,862 വെന്റിലേറ്ററുകളും രാജ്യത്ത് ലഭ്യമാണെന്നും മന്ത്രി രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
