Also Read-പിലാത്തറ റീപോളിങ്: സിപിഎമ്മുമായി വാക്കേറ്റമുണ്ടായ ഷാർലറ്റിന്‍റെ വീടിനുനേരെ ബോംബേറ്
തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി, കശ്മീർ മുൻ മുഖ്യന്ത്രി ഒമർ അബ്ദുള്ള തുടങ്ങിയവരും എക്സിറ്റ് പോളുകളെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ കാണാനില്ലെന്ന റിപ്പോർട്ട് ചൂണ്ടിക്കാട്ടിയാണ് എക്സിറ്റ് പോളിനെതിരെ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ നേതാവുമായ മമത പ്രതികരിച്ചത്. കാണാതായ ഇവിഎമ്മുകൾ വിദഗ്ധമായി മാറ്റി സ്ഥാപിച്ച് തെരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടാനാണ് എക്സിറ്റ് പോളുകൾ ബിജെപിക്ക് വലിയ ഭൂരിപക്ഷം പ്രവചിക്കുന്നതെന്നായിരുന്നു ഇവരുടെ ആരോപണം.
advertisement
Also Read-Lok Sabha Election 2019 News18-IPSOS Exit Poll: എന്‍.ഡി.എ 336 സീറ്റ് നേടും; യുപിഎ 82
ടിവി നിർത്തി സമൂഹ മാധ്യമങ്ങളിലെ ചർച്ചകളിലേക്ക് പോകേണ്ട സമയം എത്തിയെന്നാണ് നാഷണൽ കോൺഫറൻസ് നേതാവായ ഒമർ അബ്ദുള്ള പ്രതികരിച്ചത്. എക്സിറ്റ് പോളുകളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള പ്രവചനമാണ് പുറത്തു വന്നിരിക്കുന്നതെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ വിമർശനം.
