advertisement

പിലാത്തറ റീപോളിങ്: സിപിഎമ്മുമായി വാക്കേറ്റമുണ്ടായ ഷാർലറ്റിന്‍റെ വീടിനുനേരെ ബോംബേറ്

Last Updated:

കഴിഞ്ഞ ദിവസം റീപോളിങിനിടെ യു ഡി എഫ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താൻ ഷാർലറ്റുമായി ബൂത്തിൽ സംസാരിച്ചു എന്നാരോപിച്ചായിരുന്നു സി പി എം പ്രവർത്തകർ ബഹളം വെച്ചത്...

കണ്ണൂർ: പിലാത്തറയിലെ ഷാർലറ്റിന്റെ വീടിന് നേരെ ബോംബേറ്. കള്ളവോട്ട് കാരണം ഏപ്രിൽ 23ന് വോട്ട് ചെയ്യാതെ മടങ്ങിയ ഷാർലറ്റ്, ഇന്നലെ വോട്ട് ചെയ്യാൻ എത്തിയപ്പോൾ വാക്കേറ്റം ഉണ്ടായിരുന്നു. കോൺഗ്രസ് ബൂത്ത് ഏജന്‍റായിരുന്ന പിലാത്തറ പുത്തൂരിലെ വി.ടി.വി പത്മനാഭന്‍റെ വീടിനു നേരെയും ബോംബേറുണ്ടായി. ഇന്നലെ അർധരാത്രി 12 ഓടെയായിരുന്നു സംഭവം. ബോംബേറിൽ ജനൽച്ചില്ലുകൾ തകർന്നു. ചുവരുകൾക്കു കേടുപാട് പറ്റി.
തിരുവനന്തപുരത്ത് തരൂരിനെ വീഴ്ത്തി കുമ്മനം വിജയിക്കുമെന്ന് മാതൃഭൂമി എക്സിറ്റ് പോൾ ഫലം; മറ്റിടങ്ങളിലെ ഫലപ്രവചനം ഇങ്ങനെ
കഴിഞ്ഞ ദിവസം റീപോളിങിനിടെ യു ഡി എഫ് സ്ഥാനാർത്ഥി രാജ് മോഹൻ ഉണ്ണിത്താൻ ഷാർലറ്റുമായി ബൂത്തിൽ സംസാരിച്ചു എന്നാരോപിച്ചായിരുന്നു സി പി എം പ്രവർത്തകർ ബഹളം വെച്ചിരുന്നു. പിലാത്തറ 19ആം നമ്പർ ബൂത്ത് ഏജന്റായിരുന്നു വി.ടി.വി പത്മനാഭൻ. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറൻസിക് വിദഗ്ദ്ധർ ഉൾപ്പടെ സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കും.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പിലാത്തറ റീപോളിങ്: സിപിഎമ്മുമായി വാക്കേറ്റമുണ്ടായ ഷാർലറ്റിന്‍റെ വീടിനുനേരെ ബോംബേറ്
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement